കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

ആകാശമധ്യേ 30,000 അടി ഉയരത്തിൽ ഫ്ലൈ ദുബായ് കോക്പിറ്റിൽ നടന്ന ആ ഞെട്ടിക്കുന്ന ചോരക്കളിയെക്കുറിച്ച് ഒടുവിൽ ക്യാപ്റ്റൻ സ്മിത് മച്ചാർ തന്നെ നേരിട്ട് മനസ്സ് തുറന്നിരിക്കുകയാണ്! പ്രാർത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി, പെട്ടെന്ന് കോക്പിറ്റിലെ എമർജൻസി കോടാലി ഉപയോഗിച്ച് തന്റെ തലയ്ക്ക് പിന്നിൽ അതിശക്തമായി അടിക്കുകയായിരുന്നു എന്ന് ക്യാപ്റ്റൻ വെളിപ്പെടുത്തുന്നു. ആദ്യത്തെ അടി കിട്ടിയപ്പോൾ വിമാനത്തിന് എന്തോ സാങ്കേതിക തകരാർ സംഭവിച്ചു എന്നാണ് കരുതിയത്. എന്നാൽ തുടർച്ചയായി ആക്രമണമുണ്ടായപ്പോഴാണ് ഒപ്പമുള്ളയാൾ തന്നെ കൊലപ്പെടുത്താൻ നോക്കുകയാണെന്ന് മനസ്സിലായത്. ആഴത്തിലുള്ള മുറിവുകളേറ്റ്, ചോര വാർന്നൊഴുകി കാഴ്ച പൂർണ്ണമായും മങ്ങുന്ന അവസ്ഥയിലും വിമാനത്തിലെ 172 യാത്രികരുടെ ജീവൻ രക്ഷിക്കാനായി സർവ്വശക്തിയുമെടുത്ത് താൻ കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു എന്ന് സ്മിത് ഓർക്കുന്നു.
https://www.facebook.com/Malayalivartha


























