ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി.
‘കർമാൻ എക്സ് 1’ ദൗത്യത്തിന്റെ ഭാഗമായി ‘ആസാദ് ഡ്രീമർ’ എന്ന റോക്കറ്റാണ് നിയന്ത്രിത പരീക്ഷണ പറക്കൽ നടത്തിയത്. ഒമാന്റെ വാണിജ്യ വിക്ഷേപണ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
4.3 മീറ്റർ നീളവും 26 കിലോഗ്രാം ഭാരവുമുള്ള റോക്കറ്റ്, വിക്ഷേപണത്തിന് പിന്നാലെ മിഷൻ കൺട്രോൾ സെന്ററിലേക്ക് കൃത്യമായി ഫ്ലൈറ്റ് ഡാറ്റ കൈമാറുകയായിരുന്നു. ബഹിരാകാശത്ത് എത്തിക്കുക എന്നതിലുപരി വിക്ഷേപണ നടപടിക്രമങ്ങൾ, ഫ്ലൈറ്റ് പെർഫോമൻസ്, റോക്കറ്റിലെ സാങ്കേതിക സംവിധാനങ്ങൾ എന്നിവ വിലയിരുത്തുകയായിരുന്നു ഈ പരീക്ഷണ പറക്കലിന്റെ പ്രധാന ലക്ഷ്യമുള്ളത്.
2024 ഡിസംബറിൽ നടന്ന ‘ദുകം-1’ ദൗത്യത്തിന് ശേഷമുള്ള രണ്ടാമത്തെ വിജയകരമായ വിക്ഷേപണമാണിത്. പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെ പിന്തുണക്കുന്നതിനായി 2024-ൽ രൂപീകരിച്ച ‘ഫോർമേഷൻ പ്രോഗ്രാമിന്റെ’ ഭാഗമായാണ് ഈ ദൗത്യം നടപ്പാക്കിയത്.
ബഹിരാകാശ വിക്ഷേപണ രംഗത്ത് ഒമാനി വിദഗ്ധർക്ക് പരിചയസമ്പത്ത് നൽകാനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്താനും ഒമാന്റെ വാണിജ്യ വിക്ഷേപണ സാധ്യതകൾ വർധിപ്പിക്കാനും ഈ ദൗത്യം സഹായിക്കുമെന്ന് വ്യക്തമാക്കി അധികൃതർ .
"
https://www.facebook.com/Malayalivartha
























