ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 352 റൺസ് വിജലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ വെസ്റ്റ് ഇൻഡീസ് മറികടന്നു. സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ.
143 പന്തിൽ 162 റൺസാണ് ഹോപ്പ് നേടിയത്. 17 ഫോറും 3 സിക്‌സുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 56 പന്തിൽ നിന്ന് 67 റൺസ് നേടിയ അമിർ ജാങ്കൂവും മികച്ച ഇന്നിങ്‌സ് കാഴ്ചവെയ്ക്കുകയായിരുന്നു. മധ്യഓവറുകളിൽ 35 പന്തിൽ 44 റൺസ് നേടിയ കീമോ പോളും നിർണായക ഇന്നിങ്‌സ് കാഴ്ചവെച്ചു. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കെ എൽ രാഹുലിന്റെ (87 പന്തിൽ പുറത്താവാതെ 129) മികച്ച ഇന്നിങ്‌സാണ് മികച്ച സ്‌കോറിൽ എത്തിച്ചത്. രോഹിത് ശർമ (85 പന്തിൽ 92) മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























