സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച ഒമാനി കോ-പൈലറ്റിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒമാന്‍ നേരത്തെ തന്നെ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ നിലനില്‍ക്കെയാണ് ഇയാള്‍ ഫ്‌ലൈ ദുബായിയുടെ വിമാനത്തില്‍ സഹപൈലറ്റായി ജോലിയില്‍ പ്രവേശിച്ചതും ദുബായ് - ടെല്‍ അവീവ് റൂട്ടില്‍ സര്‍വീസ് നടത്തിയതും. വിമാനത്തില്‍ ഉണ്ടായിരുന്ന 174 യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയാണ് ഇയാള്‍ ഭീകരാക്രമണത്തിന് മുതിര്‍ന്നത്.
ബുധനാഴ്ച വിമാനത്തിനുള്ളില്‍ വെച്ച് ഇയാള്‍ മുഖ്യ പൈലറ്റിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആശങ്കയെക്കുറിച്ച് ഒമാന്‍ മറ്റ് രാജ്യങ്ങള്‍ക്കോ എയര്‍ലൈനുകള്‍ക്കോ മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന് വ്യക്തമല്ല. ഇയാള്‍ ഇസ്ലാമിക തീവ്രവാദ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇരയായ വ്യക്തിയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചു.
അമേരിക്കന്‍ വാര്‍ത്താ ചാനലുകളായ സി.എന്‍.എന്നും എ.ബി.സിയും പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തിയതിനെ തുടര്‍ന്ന് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഇയാളെ പൈലറ്റ് പരിശീലനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വിമാന സര്‍വീസുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് തസ്തികകളിലേക്ക് ഇയാളെ മാറ്റി. 2024-ല്‍ ഇയാളുടെ പക്കല്‍ നിന്ന് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാനി പിതാവിനും സിറിയന്‍ മാതാവിനും ജനിച്ച ഇയാള്‍ വര്‍ഷങ്ങളായി യു.എ.ഇയിലാണ് താമസിച്ചിരുന്നത്. ഫ്‌ലൈ ദുബായില്‍ ചേരുന്നതിന് മുന്‍പ് ഇയാള്‍ മൊറോക്കന്‍ ദേശീയ വിമാനക്കമ്പനിയായ റോയല്‍ എയര്‍ മൊറോക്കോയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ എട്ട് മാസമായി ഫ്‌ലൈ ദുബായില്‍ കോ-പൈലറ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് ഇസ്രായേലി അധികൃതര്‍ സ്ഥിരീകരിച്ചു.
ഇസ്രായേലികളായ 174 യാത്രക്കാരുമായി പറന്നുയര്‍ന്ന ബോയിങ് 737 വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയ്ക്കിടെ കോ-പൈലറ്റ് വിമാനത്തിലെ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തകര്‍ക്കാനുള്ള ശ്രമത്തില്‍ വെറും 30 സെക്കന്‍ഡിനുള്ളില്‍ വിമാനം 14,000 അടിയോളം (4,267 മീറ്റര്‍) താഴേക്ക് പതിച്ചു.
ശരീരമാസകലം രക്തത്തില്‍ കുളിച്ച നിലയിലും ധൈര്യം കൈവിടാതെ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കോക്പിറ്റിന്റെ വാതില്‍ തുറക്കുകയായിരുന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി യാത്രക്കാര്‍ കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും കോ-പൈലറ്റിനെ ബലമായി കീഴടക്കി കെട്ടിയിടുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ഓഫ്-ഡ്യൂട്ടി പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























