അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

കോഴിക്കോട് വെള്ളയിലില്‍ അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്. ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്കാണ് (59) പരിക്കേറ്റത്. സംഭവത്തില്‍ വെള്ളയില്‍ സ്വദേശി ഷിംജിത്തിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ വെള്ളയില്‍ ബിജി റോഡിന് സമീപത്തുവച്ചായിരുന്നു സംഭവം. ഷിംജിത്തിന് എവിടെ നിന്നാണ് എയര്‍ പിസ്റ്റള്‍ കിട്ടിയതെന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതിര്‍ത്തി തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഷിംജിത്ത് കയ്യില്‍ കരുതിയിരുന്ന എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് പുഷ്പലതയെ വെടിവയ്ക്കുകയായിരുന്നു. പുഷ്പലതയുടെ വയറിനാണ് വെടിയേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷിംജിത്ത് ഇയാളുടെ വീടിന് മുന്‍വശത്തായും പുഷ്പലതയുടെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നും കുതിരാലയം കെട്ടി രണ്ട് കുതിരകളെ വളര്‍ത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















