രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. പിണറായി വിജയൻ വേദിയിലിരിക്കെയാണ് ആഭ്യന്തര വകുപ്പിനും പോലീസിന്റെ നടപടികൾക്കുമെതിരെ പാർട്ടി പ്രതിനിധികൾ കുറ്റപ്പെടുത്തലുകൾ ഉന്നയിച്ചത്. ഇതിനിടയിൽ, ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ പാർട്ടി നേതൃത്വം അനുവാദം നൽകിയില്ലെന്ന് മഹിളാ നേതാക്കൾ യോഗത്തിൽ കുറ്റപ്പെടുത്തി. എന്നാൽ എം.എൽ.എ ഹോസ്റ്റൽ ഒട്ടേറെ ജനപ്രതിനിധികളുടെ താമസസ്ഥലമാണെന്നും, അവിടേക്ക് പ്രതിഷേധം നടത്താത്തത് അതുകൊണ്ടാണെന്നും പിണറായി വിജയൻ വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























