"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"

തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി. കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖയുടെ രാജിപ്രഖ്യാപനം തലസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കൊടുങ്കാറ്റ് ഉയര്‍ത്തുന്നു. അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ശ്രീലേഖയുടെ കത്ത് ലഭിച്ചതായി മേയര്‍ വി.വി. രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം ഔദ്യോഗികമായി രാജിവെക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നും മേയര്‍ വ്യക്തമാക്കി.
ശ്രീലേഖയുടെ രാജിതീരുമാനത്തിന് പിന്നില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ യാതൊരുവിധ സമ്മര്‍ദ്ദവും ഉള്ളതായി തോന്നുന്നില്ലെന്നും വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉന്നയിക്കുന്നത് പാര്‍ട്ടിയിലെയോ ഭരണത്തിലെയോ വീഴ്ചയായി കാണാന്‍ കഴിയില്ലെന്നും മേയര്‍ വി.വി. രാജേഷ് കൂട്ടിച്ചേര്‍ത്തു.അതേസമയം, ശ്രീലേഖയുടെ രാജിക്കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ഷാഫി വ്യക്തമാക്കിക്കഴിഞ്ഞു.
രാജിയുമായി ബന്ധപ്പെട്ട് ഇതുവരെ നഗരസഭയോട് യാതൊരുവിധ ആശയവിനിമയവും നടന്നിട്ടില്ലെന്നും മേയറും വിഷയം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.നിയമപ്രകാരം നഗരസഭാ സെക്രട്ടറിക്കാണ് കൗണ്‍സിലര്‍ രാജിക്കത്ത് നല്‍കേണ്ടതെന്ന് ഷാഫി ഓര്‍മ്മിപ്പിച്ചു. ജില്ലാ കളക്ടര്‍ക്കോ മേയര്‍ക്കോ കത്ത് നല്‍കിയാല്‍ അതിന് നിയമസാധുതയില്ല. സെക്രട്ടറി എന്ന നിലയില്‍ രാജ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൗണ്‍സിലര്‍ നേരിട്ട് തന്നെ രാജിക്കത്ത് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ആര്‍. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. നേതൃത്വം. പാര്‍ട്ടിയുമായി ഒത്തുതീര്‍പ്പിലെത്തിക്കാനായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച ശ്രീലേഖയുമായി നേരിട്ട് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തും. ഒരൊറ്റ സ്വതന്ത്രന്റെ നേരിയ പിന്തുണയില്‍ മാത്രം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബി.ജെ.പിയെ കടുത്ത ഭരണപ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ആര്‍. ശ്രീലേഖയുടെ ഈ പെട്ടെന്നുള്ള രാജിപ്രഖ്യാപനം.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച് പ്രചാരണം നയിക്കുകയും, ഭരണം ലഭിച്ചപ്പോള്‍ ശ്രീലേഖയെ അവഗണിച്ച് വി.വി. രാജേഷിനെ മേയറാക്കുകയും ചെയ്തതുമുതലാണ് ശ്രീലേഖ പാര്‍ട്ടി നേതൃത്വവുമായി പരസ്യമായ അകല്‍ച്ചയിലായത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും തുടക്കത്തില്‍ അവര്‍ വഴങ്ങിയിരുന്നില്ല. 'ഞാന്‍ ഇവിടെ ഹാപ്പിയാണ്, അഞ്ചുവര്‍ഷം കൗണ്‍സിലറായി തന്നെ പൂര്‍ത്തിയാക്കും' എന്ന് വ്യക്തമാക്കിയാണ് അന്ന് ശ്രീലേഖ സീറ്റ് വാഗ്ദാനം തള്ളിയത്.എന്നാല്‍ പിന്നീട് പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനിറങ്ങിയ ശ്രീലേഖ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha



























