ഹിന്ദു ഫാസിസ്റ്റ് മോദിയും സോഷ്യല്‍ ഫാസിസ്റ്റ് പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍;പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാനാവശ്യപ്പെട്ട് മാവോവാദി പോസ്റ്ററുകള്‍; പോപ്പുലര്‍ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഇതാദ്യം

മാവോവാദികൾ മുമ്പ് സായുധ പ്രകടനം നടത്തിയ കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും പോസ്റ്ററുകൾ പതിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ മാവോവാദി പോസ്റ്ററുകൾ ശ്രദ്ധയിൽപെട്ടത്. സി.പി.ഐ (എം.എൽ) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ.
സി.എ.എ വിരുദ്ധ സമരങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കാപട്യം ജനങ്ങള്‍ തിരിച്ചറിയുക, പൗരത്വ നിയമവിരുദ്ധ സമരങ്ങളെ മറയാക്കി പി. എഫ്. ഐ, എസ്.ഡി.പി.ഐ നേതാക്കളുടെ കള്ളപ്പണ, ഹവാല, റിയല്‍ എസ്റ്റേറ്റ് മാഫിയ ഇടപാടുകള്‍ ജനം തിരിച്ചറിയുക ,ഹിന്ദു ഫാസിസ്റ്റ് മോദിയും സോഷ്യല്‍ ഫാസിസ്റ്റ് പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍, അലന്‍ - താഹ കേസില്‍ പിണറായിയുടെ നിലപാട് തിരിച്ചറിയുക, നിലമ്ബൂരിലും അട്ടപ്പാടിയിലും വൈത്തിരിയിലും നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ പ്രതിഷേധിക്കുക, സെന്‍സസ് നടപടികള്‍ ബഹിഷ്‌ക്കരിക്കുക, പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം ചെയ്യുക, കൊലയാളി സേനയായ തണ്ടര്‍ ബോള്‍ട്ടിനെ പിരിച്ചു വിടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പോസ്റ്ററിലുണ്ട്.
കേരളത്തില്‍ പലയിടങ്ങളിലും മാവോവാദി പോസ്റ്ററുകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഇതാദ്യമാണ്. അമ്ബായത്തോട് ടൗണില്‍ സായുധരായ മാവോവാദികള്‍ നിരവധി തവണ പ്രത്യക്ഷപ്പെടുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടും തണ്ടര്‍ ബോള്‍ട്ടടക്കമുള്ള പോലീസ് സേനക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂർ അമ്പായത്തോടിലും പോസ്റ്റുകൾ പതിപ്പിച്ചതെന്നും സംശയമുണ്ട്. തിങ്കളാഴ്ച രാത്രി ഫാമിലെ ആദിവാസി പുനരധിവാസ മേഖലയായ 13ാം ബ്ലോക്കിലാണ് പ്രദേശവാസികൾ ഇവരെ കണ്ടത്. തോക്കേന്തിയ സംഘത്തിൽ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊർജിതമാക്കി. ഇതിനുമുമ്പും നിരവധി തവണ ആറളം ഫാമിൽ മാവോവാദികൾ എത്തിയിരുന്നു.
ജനുവരി 20ന് കൊട്ടിയൂർ അമ്പായത്തോട്ടിൽ മാവോവാദികൾ സായുധപ്രകടനം നടത്തിയിരുന്നു. രാവിലെ ആറുമണിയോടെ ടൗണിലെത്തിയ സംഘം മുദ്രാവാക്യം വിളിച്ച് പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണംചെയ്യുകയുമായിരുന്നു. ഒരു സ്ത്രീയുൾപ്പെടെ യൂനിഫോമണിഞ്ഞ നാല് ആയുധധാരികളാണ് അന്ന് സംഘത്തിലുണ്ടായിരുന്നത്.
അതേസമയം ജില്ലയിലെ ആദിവാസികളുടെയടക്കം സഹായത്തോടെ മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുകയാണ് ഉന്നത പോലീസ് വിഭാഗം. വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു ഇതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രാദേശിക പിന്തുണയും കിട്ടുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.
വൈത്തിരി താലൂക്കിലെ മേപ്പാടി മേഖലയിലെ അട്ടമല ചൂരല്‍മല മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നത്. ഈ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലും ആദിവാസി കോളനികളിലും പകല്‍പോലും മാവോവാദികള്‍ കയറിയിറങ്ങുന്നുണ്ട്. അട്ടമലയില്‍ കഴിഞ്ഞ ബുധനാഴ്ച റിസോർട്ടിന് നേരെ ആക്രമണം നടത്തിയത് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉൾപ്പെട്ട സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ആക്രമണം നടന്നതിന്റെ തലേദിവസം അട്ടമലയിലെ ഏറാട്ടുകുണ്ട് ആദിവാസി കോളനിയിലെത്തി ഭക്ഷണം കഴിച്ചാണ് മാവോയിസ്റ്റ് സംഘം റിസോർട്ടിന് സമീപത്തേക്ക് പോയത്. നാടുകാണി ദളത്തിലെ സോമന്‍, വിക്രം ഗൗഡ, സന്തോഷ് , ജിഷ എന്നിവരാണ് കോളനിയിലെത്തി മണിക്കൂറുകള്‍ ചിലവിട്ടത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അട്ടമല റിസോർട്ട് ആക്രമണകേസില്‍ ഇതുവരെ ഔദ്യോഗികമായി ആരെയും പ്രതിചേർത്തിട്ടുമില്ല.
ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കല്‍പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അതേസമയം കൊട്ടിയൂരിൽ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയിരുന്നു. മാവോയിസ്റ്റുകൾ പരസ്യ പ്രകടനം നടത്തിയത് വളരെ ഗൗരവത്തോടെയാണ് പോലീസ് നോക്കി കാണുന്നത്. ആദിവാസി മേഖലയിലെ ജനങ്ങളുടെപിന്തുണ ഇവർക്ക് കിട്ടുന്നുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha






















