രതീഷിനെ കുടുക്കിയത് ആ 'ചുവപ്പ് ഷർട്ട് ' തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാരുടെ വക പൊതിരെ തല്ല്; കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നു പ്രതി; കുടുക്കിയത് പ്രദേശവാസിയുടെ മൊഴി

വണ്ടിപ്പെരിയാർ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നു പ്രതിയുടെ മൊഴി. ഇതിനിടെ വീട്ടമ്മ ഉണർന്നപ്പോൾ കത്തി കൊണ്ടു തലയ്ക്കു പിന്നിൽ 3 തവണ വെട്ടി മരണം ഉറപ്പാക്കി. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണു സംഭവം. രാത്രിയോടെയാണു വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതും കൊലപാതകം എന്നു സ്ഥിരീകരിച്ചതും
പ്രതി രതീഷിനെ കുടുക്കിയത് പ്രദേശവാസിയുടെ മൊഴി. ഞായറാഴ്ച വൈകിട്ട് ആറോടെ, മൊട്ടക്കുന്നിനു സമീപം കരച്ചിൽ കേട്ടതിനു പിന്നാലെ ചുവപ്പ് ഷർട്ട് ധരിച്ച യുവാവ് ഓടിപ്പോകുന്നതു കണ്ടുവെന്ന സമീപവാസി നൽകിയ വിവരമാണ് മണിക്കൂറുകൾക്കുളളിൽ തന്നെ പ്രതി രതീഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കാട്ടിൽ നിന്നു ഉച്ചത്തിൽ കരച്ചിലും ബഹളവും കേട്ടതോടെ സമീപവാസി ബഹളം വച്ചു. ഇതോടെ കാട്ടിൽ നിന്നു ഒരാൾ ഇറങ്ങി ഓടി. പിന്നാലെ ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. സംഘം ചേർന്നു ഇവർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മ്യതദേഹം കമഴ്ന്ന നിലയിൽ കിടക്കുന്ന കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതോടെ കൊലപാതകം ആണെന്ന് ഉറപ്പിച്ചു.
മുന്നംഗ സംഘം പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട വിവരവും നാട്ടുകാർ പൊലീസിനോടു പങ്കുവച്ചു. പിന്നീടു ഇവരെ കണ്ടെത്താനായി ശ്രമം .പൊലീസ് പെട്ടന്നു സംഘത്തിൽപെട്ട യുവാക്കളുടെ വീടുകളിൽ പരിശോധന നടത്തി കസ്റ്റഡിയിലെടുത്തിനാൽ രതീഷിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നു രതീഷിന്റെ മൊബൈൽഫോൺ പൊലീസിനു ലഭിച്ചു.
പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ട് കൂടി ലഭിച്ചതോടെ പ്രതി രതീഷ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു . തെളിവുകൾ ഒന്നൊന്നായി പൊലീസിന്റെ പക്കൽ എത്തിയത് മനസ്സിലാക്കിയതോടെ രതീഷ് ചെറുത്ത് നിൽക്കാതെ കുറ്റസമ്മതവും നടത്തുകയായിരുന്നു. രതീഷിന് ഒപ്പം പക്ഷിയെ പിടിക്കാൻ പോയ മറ്റു രണ്ടു പേരും തങ്ങൾ സ്ഥലത്തു നിന്നു പോയ ശേഷവും ഒരു പക്ഷിയെ കൂടി പിടിക്കാനുണ്ടെന്ന് പറഞ്ഞു രതീഷ് സംഭവ സ്ഥലത്ത് നിൽക്കുകയായിരുന്നുവെന്ന് മൊഴി നൽകുകയും ചെയ്തു.
പ്രതി രതീഷിനെ തെളിവെടുപ്പിനായി ഡൈമുക്കിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ കൊലയാളിയെ തങ്ങൾക്ക് വിട്ടു നൽകമെന്നും ആവശ്യപ്പെട്ട് പാഞ്ഞടുത്തു. ‘ഞങ്ങളുടെ സഹോദരിയെ കൊന്ന ഇവനെ ഞങ്ങൾ ശിക്ഷിച്ചു കൊള്ളാം’ എന്നു പറഞ്ഞു ജനക്കൂട്ടം ആക്രോശിച്ചതോടെ പ്രതിയുമായി എത്തിയ പൊലീസിന്റെ തെളിവെടുപ്പ് പ്രതിന്ധിയിലായി. പിന്നീടു സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.
നാട്ടുകാരെ ശാന്തരാക്കാൻ പൊലീസിനു ഏറെ പണിപ്പെടേണ്ടി വന്നു. വിജയമ്മ പശുവിനെ അഴിക്കാനെത്തിയ സ്ഥലവും ആക്രമിച്ച രീതിയുംമെല്ലാം കൂസലില്ലാതെ തന്നെ രതീഷ് പൊലീസിനു വിവരിച്ചു നൽകി. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, സിഐമാരായ ടി.ഡി.സുനിൽകുമാർ, വി.കെ.ജയപ്രകാശ്, എസ്ഐമാരായ രഘു, ജമാൽ, നൗഷാദ്, സിപിഒമാരായ ആന്റണി, ഷീമാൽ, മുഹമദ്ഷാ, ഇസ്ക്കിമുത്തു, ഷിജു, ജോജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
പക്ഷികളെ പിടിക്കുന്നതിനു മരത്തിൽ കയറിയിരുന്ന രതീഷ്, മേയാൻ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാൻ തേയിലത്തോട്ടത്തിലെ മൊട്ടക്കുന്നിലേക്കു നടന്നുപോകുന്ന വിജയമ്മയെ കണ്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു പിന്നിൽ കത്തി കൊണ്ടു വെട്ടിയപ്പോൾ രക്തം വാർന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പീരുമേട് കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha






















