ദേശീയ വിരവിമുക്ത ദിനം: അങ്കണവാടികളിലൂടെയും വിദ്യാലയങ്ങ ളിലൂടെയും ഗുളിക വിതരണം

ദേശീയ വിരവിമുക്ത ദിനത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിര്‍വഹിച്ചു.
ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 5,86,349 കുട്ടികള്‍ക്ക് ഇന്നലെ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി. അങ്കണവാടികളിലും വിദ്യാലയങ്ങളിലുമാണ് വിതരണം ചെയ്തത്.
ആശപ്രവര്‍ത്തകരുടെ സഹകരണത്തോടെ , സ്‌കൂളുകളിലും അങ്കണവാടികളിലും പോകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അടുത്തുള്ള അങ്കണവാടിയില്‍നിന്നു ഗുളികകള്‍ ലഭ്യമാക്കും.
ഇന്നലെ ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കു മാര്‍ച്ച് മൂന്നിനു നടക്കുന്ന സമ്പൂര്‍ണ വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ നല്‍കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി.വി.ഷേര്‍ളി അധ്യക്ഷയായി.
https://www.facebook.com/Malayalivartha






















