ഉണ്ട അടിച്ചത് ചെന്നിത്തലയത്രേ ; സി എ ജി കണ്ടെത്തിയ വെടിയുണ്ട കേസും കോപ്ലിമെന്റ്സാക്കി; സംഭവത്തിൽ ഒരു എസ് ഐയെ പോലീസ് അറസ്റ്റ് ചെയ്തു; പതിനൊന്ന് പേർക്കെതിരെ കേസെടുത്തു; മുഖ്യമന്ത്രിയും പാർട്ടിയുമായി ഏറെ അടുപ്പം പുലർത്തുന്ന തച്ചങ്കരിയെ കേസ് ഏൽപ്പിച്ചത് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിഷയം ഒതുക്കാൻ വേണ്ടി

സി എ ജി കണ്ടെത്തിയ വെടിയുണ്ട കേസും കോപ്ലിമെന്റ്സാക്കി. ഒരു എസ് ഐയും കുറച്ച് പോലീസുകാരും ചേർന്ന് കാണാതായ വെടിയുണ്ടകളെല്ലാം അടിച്ചു മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്.
വെടിയുണ്ട കാണാതായത് രമേശ് ചെന്നിത്തലയും തിരുവഞ്ചുരും ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രിമാരാണെന്നെ കണ്ടെത്തലും ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ രേഖകൾ കൈക്കലാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
ഇക്കാര്യം കോടിയേരി ബാലക്യഷ്ണൻ പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരു എസ് ഐയെ പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു എസ് ഐ യെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്.
ടോമിൻ ജെ തച്ചങ്കരിയാണ് ക്രൈംബ്രാഞ്ച് മേധാവി. മുഖ്യമന്ത്രിയും പാർട്ടിയുമായി ഏറെ അടുപ്പം പുലർത്തുന്ന തച്ചങ്കരിയെ കേസ് ഏൽപ്പിച്ചത് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിഷയം ഒതുക്കാൻ വേണ്ടിയാണ്. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.ഐ ജി ശ്രീജിത്തും സി പി എമ്മിന് കോൺഫിഡൻസുള്ള ഉദ്യോഗസ്ഥനാണ്.
സി എ ജി റിപ്പോർട്ട് സർക്കാർ അംഗീകരിക്കുന്നില്ല. എന്നാൽ ഭരണഘടനാ സ്ഥാപനമായ സി എജിയെ തള്ളാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. പകരം കൃത്യമായ അന്വേഷണം നടത്തി സി എജി കണ്ടെത്തിയതെല്ലാം കള്ളമാണെന്ന് സർക്കാരിന് തെളിയിക്കണം.
വെടിയുണ്ട കാണാതായത് യാഥാർത്ഥ്യമാണ്. അതിലിനി ഒരു മാറ്റം സാധ്യമല്ല. വെടിയുണ്ട എങ്ങനെ കാണാതായി എന്നതാണ് അന്വേഷിക്കുന്നത്. അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കൊണ്ട് സംഭവിച്ച കാര്യമാണ്. സർക്കാരിന്റെ കണ്ടെത്തൽ തെറ്റെന്ന് പറയാനാവില്ല. വെടിയുണ്ടയുടെ ഉത്തരവാദിത്വം ഒരു എസ് ഐക്ക് മാത്രമല്ല, ചില പോലീസുകാർക്ക് മാത്രമല്ല. എന്നാൽ കുറ്റകാരെയെല്ലാം ഒഴിവാക്കി കുറ്റം ചിലരുടെ തലയിൽ കെട്ടി വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇതിനിടെ വെടിയുണ്ട കൊണ്ട് പോലീസുണ്ടാക്കിയ സർക്കാർ എംബ്ലത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. അതും പലരെയും രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം തന്നെയാണ്. വെടിയുണ്ട കൊണ്ടു പോയി പോലീസുകാർ പിള്ളാർക്ക് കളിക്കാൻ കൊടുത്തതല്ലെന്ന് തെളിയിക്കാൻ വേണ്ടിയാണ് എസ് എ പി ക്യാമ്പിന്റെ ചിഹ്നം ആലേഖനം ചെയ്ത ചിത്രം പോലീസ് പുറത്തുവിട്ടത്.
സിഎ ജി ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത് ഉണ്ടകൾ ആവിയാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. വർഷങ്ങളായി നടക്കുന്ന ക്രമക്കേടുകൾ ബഹറയുടെ തലയിൽ കെട്ടി വയ്ക്കുന്നതിന് എതിരെയാണ് കേടിയേരി സംസാരിച്ചത്. സി എ ജിയെ പോലൊരാൾ ജാഗ്രതയോടെ പെരുമാറേണ്ടിയിരുന്നുവെന്ന് കോടിയേരി ഉപദേശിച്ചു. ഇപ്പോൾ ഐ. ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൊതുജനങ്ങളുടെ കണ്ണിൽ മണ്ണിടാൻ മാത്രമുള്ളതാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം.
ഇപ്പോൾ ഉണ്ടായ അറസ്റ്റോടെ അന്വേഷണം അന്വേഷിപ്പിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha






















