Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കള്ളനോട്ടുകള്‍ കടകളില്‍ കൊടുത്തു മാറുന്നതിനിടെ അറസ്റ്റിലായ ദമ്പതികളുടെ വീട്ടില്‍ കള്ളനോട്ടുകളുടെ ശേഖരം കണ്ടെത്തി

26 FEBRUARY 2020 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പാലക്കാട് മങ്കര പൊലീസിന്റെ പിടിയിലായ ദമ്പതികളുടെ ചാത്തന്നൂരിലെ വീട്ടില്‍നിന്നു കള്ളനോട്ടുകളുടെ വലിയ ശേഖരവും പ്രിന്ററും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. പാലക്കാട് മങ്കര പൊലീസ്, ചാത്തന്നൂര്‍ സിഐ ജസ്റ്റിന്‍ ജോണ്‍, എസ്‌ഐ എസ്.എസ്.സരിന്‍ എന്നിവരുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.

പാലക്കാട് മങ്കരയില്‍ 500 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത് (30), ഭാര്യ ലിജ (25) എന്നിവര്‍ പിടിയിലായത്. തിങ്കള്‍ രാവിലെ ദമ്പതികള്‍ മങ്കര പൊലീസ് സ്റ്റേഷനു സമീപത്തെ ബേക്കറിയില്‍ നിന്നു മിഠായി വാങ്ങി 500 രൂപയുടെ നോട്ട് നല്‍കി ബാക്കി വാങ്ങി സ്‌കൂട്ടറില്‍ മുങ്ങി. ഇവര്‍ പോയതിനു ശേഷം പരിശോധിച്ചപ്പോഴാണ് വ്യാജ നോട്ടാണെന്ന് കടയുടമ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരെ പിന്തുടരുകയായിരുന്നു. പലചരക്ക് കടയില്‍ കയറിയ ദമ്പതികള്‍ സാധനങ്ങള്‍ വാങ്ങി 500 രൂപ നല്‍കിയപ്പോള്‍ കൈയ്യോടെ പിടികൂടി.

ചോദ്യംചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് ചാത്തന്നൂര്‍ കാരംകോട് കണ്ണേറ്റ ക്ഷേത്രത്തിനു സമീപമുള്ള വീട് പരിശോധിച്ചത്. 200 രൂപയുടെ ഇരുനൂറ്റി അന്‍പതോളം നോട്ടുകളും 500 രൂപയുടെ അന്‍പതോളം നോട്ടുകളും കണ്ടെടുത്തു.
ചിറക്കര തേമ്പ്ര സ്വദേശിയായ ഇവര്‍ 9 മാസം മുന്‍പാണ് വിവാഹിതരായത്. 4 മാസം മുന്‍പാണ് കണ്ണേറ്റയില്‍ വീടും പുരയിടവും വാങ്ങി താമസമായത്.

വളരെ ചെറിയ വീട്ടിലെ കിടപ്പുമുറിയിലാണ് കള്ളനോട്ട് നിര്‍മിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പകുതി അച്ചടിച്ച നിലയിലുള്ളതും പൂര്‍ണമായും അച്ചടിച്ചു മുറിച്ച നിലയിലുള്ളതുമായ നോട്ടുകള്‍ കണ്ടെടുത്തു. പ്രിന്റര്‍, സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍, അച്ചടിക്കാനുള്ള പേപ്പറുകള്‍, കട്ടര്‍ തുടങ്ങിയവ കണ്ടെത്തി. 3 സീരിയല്‍ നമ്പറുകളിലാണ് നോട്ട് നിര്‍മിച്ചത്.

സ്‌കൂട്ടറില്‍ സഞ്ചരിച്ചു നോട്ടുകള്‍ മാറ്റിയെടുക്കുകയാണു രീതി. യാത്ര പോയാല്‍ ഒരാഴ്ച കഴിഞ്ഞും മറ്റുമാണു മടങ്ങിയെത്തിയിരുന്നത്. പൊലീസ് എത്തുമ്പോള്‍ വീടു പൂട്ടിയ നിലയിലായിരുന്നു. മങ്കര എസ്‌ഐ എന്‍.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഞ്ജിത്തിന്റെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

മങ്കര പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ 500 രൂപയുടെ 117 നോട്ടുകളും 200 രൂപയുടെ 27 നോട്ടുകളും അടക്കം 63,900 രൂപ പിടിച്ചെടുത്തു. രഞ്ജിത്ത് ഓണ്‍ലൈനായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലി ചെയ്യുകയായിരുന്നു. ഭാര്യ ലിജ തയ്യല്‍ ജോലിക്കാരിയാണ്. ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കള്ളനോട്ടിന്റെ വിതരണ നിര്‍മാണ ശൃംഖലയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (33 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (43 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (46 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (51 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends