ഉയരെ ഉയരെ; വാനിൽ പറന്നുയർന്ന് കൊച്ചുമിടുക്കർ
കൊണ്ടോട്ടിയിൽ കണ്ടതും കേട്ടതുതും അനുഭവിച്ചറിഞ്ഞ സന്തോഷത്തിലാണ് ഒരുകൂട്ടം മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ. മലപ്പുറം കൊണ്ടോട്ടി ഇ എം ഇ എ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് പാലിയേറ്റീവിന്റേയും കൊണ്ടോട്ടി പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിലാണ് 35 ഓളം വരുന്ന മാനസിക രോഗങ്ങൾ ശാരീരിക രോഗങ്ങളുമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വിമാനയാത്ര ഒരുക്കിയത്
മുപ്പത്തിയഞ്ചോളം കുട്ടികളും അവർക്ക് താങ്ങായി 15 വളണ്ടിയർമാരും പത്തു രക്ഷിതാക്കളും ആണ് ഇന്നലെ രാത്രി ഒമ്പതരയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ പറന്നത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ നിന്നും കൊച്ചിയിലേക്ക് ബസ്സിൽ മറ്റൊരു സംഘവും പുറപ്പെട്ടിട്ടുണ്ട്. ആകാശ കാഴ്ചകൾ കാണാൻ പറ്റാത്ത സങ്കടത്തിലാണ് അവർ അതിനുള്ള കാരണം അവർക്ക് വിമാനത്തിൽ കയറാനുള്ള ബുദ്ധിമുട്ടാണ്.
പക്ഷേ അവരെല്ലാം ഒരു ബുദ്ധിമുട്ടും അനുഭവിക്കാതെ കൊച്ചിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണിച്ചു കൊടുക്കാനാണ് ഇഎംഇഎ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളും ഒരു കൂട്ടം പാലിയേറ്റീവ് വളണ്ടിയർമാരും രംഗത്തെത്തിയത്. ഇതോടെ വിമാനത്തിൽ ഉള്ള കുട്ടികളും ബസ്സിലുള്ളവരുമായി രണ്ട് സംഘങ്ങളായി 100 പേരാണ് കൊച്ചി കറങ്ങാൻ എത്തിയത്. കൊച്ചിവരെ വിമാനത്തിൽ യാത്ര ചെയ്യാനും കൊച്ചിയിലേ കാഴ്ചക്കൾ കാണാൻ സാധിച്ച സന്തോഷത്തിലാണ് ഒരുകൂട്ടം കൊച്ചു മിടുക്കന്മാരും മിടുക്കികളും.
https://www.facebook.com/Malayalivartha