സുഹൃത്തിനൊപ്പം ആഹാരം കഴിച്ച ശേഷം മടങ്ങവേ കാമുകിയുമായി ഫോണിൽ സംസാരിച്ചു; സംസാരത്തിനിടെ യുവാവിന്റെ കടുകൈ; ലൈവായി ആത്‍മഹത്യ ചെയ്തത് കണ്ട് കാമുകി; ഫോൺ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പോലീസ്

ചങ്ങനാശേരിയിൽ ഏവരെയും ഞെട്ടിക്കുന്ന സംഭവമാണ് അരങ്ങേറിയിരിയ്ക്കുന്നത്. ലൈവായി ഒരു യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നു; കാമുകിയെ വാട്‌സ്അപ്പ് വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ കാട്ടുകയും ചെയ്തു. ചങ്ങനാശേരിയിൽ ലൈവായി യുവാവിന്റെ ആത്മഹത്യ എന്ന വിവരം പുറത്ത് വരികയാണ്. അമ്പലപ്പുഴ സ്വദേശിയായ ബാദുഷായാണ് (26) ലോഡ്ജ് മുറിയ്ക്കുള്ളിൽ കെട്ടിത്തൂങ്ങുന്നത് വീഡിയോ കോളിൽ വിളിച്ചു കാമുകിയെ കാട്ടിക്കൊടുത്തത്. ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ് ബാദുഷ. അമ്പലപ്പുഴയിൽ നിന്നും മുൻപ് വിവാഹിതനായിരുന്ന ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു . ഇതിനിടെയായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുമായി ഇയാൾ അടുപ്പത്തിലായതും അടുക്കുന്നതും. തുടർന്ന്, ഇന്നലെ രാത്രി 11 ന് സുഹൃത്തിനൊപ്പം ആഹാരം കഴിച്ച ശേഷം ഇയാൾ ചങ്ങനാശേരി പൂച്ചിമുക്കിലെ മാസ് ലോഡ്ജിലെ മുറിയിലേയ്ക്കു പോകുകയായിരുന്നു . എന്നാൽ ഈ സമയം ഇയാൾ കാമുകിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
കാമുകിയുമായുള്ള സംസാരത്തിനിടെ ഇരുവരും വഴക്കിടുകയും ചെയ്തു. മുറിയിൽ എത്തിയ ബാദുഷ തന്റെ ഫോണിൽ നിന്നും കാമുകിയെ വീഡിയോ കോളിൽ വിളിച്ച ശേഷം ജീവനൊടുക്കുകയും ചെയ്തു. ബാദുഷ കെട്ടിത്തൂങ്ങുന്നത് കണ്ട യുവതി ഉടൻ തന്നെ ഇയാളുടെ സ്ഥാപന ഉടമയെ ഫോണിൽ വിളിക്കുകയും ചെയ്തു. രാത്രി രണ്ടു മണിയായതിനാൽ ഇയാൾ ഫോൺ എടുത്തില്ലായിരുന്നു . രാവിലെ മിസ് കോൾ കണ്ട് തിരികെ വിളിച്ചപ്പോഴായിരുന്നു ഇയാൾ വിവരം അറിയുന്നത്. തുടർന്ന് ഇയാൾ ലോഡ്ജ് മുറിയിൽ എത്തിയപ്പോഴായിരുന്നു ബാദുഷ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന്, സ്ഥലത്ത് എത്തിയ പൊലീസ് സംഘം വാതിൽ പൊളിച്ച് അകത്തു കയറി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. വീഡിയോ കോൾ വിളിച്ചിട്ടുണ്ടോ എന്ന കാര്യ സ്ഥിരീകരിച്ചിട്ടില്ലെന്നും, ബാദുഷായുടെ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത കിട്ടുകയുള്ളൂവെന്നും ചങ്ങനാശേരി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















