Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ചാക്കിൽ രക്തം വാർന്ന നിലയിൽ മൃതദേഹം സ്വന്തം പിതാവിന്റേതെന്ന് തിരിച്ചറിയാതെ നാട്ടുകാരോടൊപ്പം കാഴ്ച്ചക്കാരിയായി മകൾ...... ഒടുവിൽ പിടിവള്ളിയായത് അത്....നെട്ടോട്ടമോടി ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും

26 FEBRUARY 2020 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സ്വന്തം പിതാവിന്റെ മൃതദേഹം കണ്ടിട്ടും തിരിച്ചറിയാതെ നാട്ടുകാർക്കൊപ്പം കാഴ്ചക്കാരിയായി മകൾ. മറയൂർ ബാബുനഗറിൽ വൈദ്യുത ഓഫിസിന് പിൻവശത്ത് ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മാരിയപ്പന്റെ മൃതദേഹം ആണ് സ്വന്തം പിതാവിന്റെതാണെന്നറിയാതെ ജനകൂട്ടത്തിനൊപ്പമെത്തി മകൾ ഉഷ തമ്പിദുരൈ കണ്ടു മടങ്ങിയത്.

ഗുരുതരമായി പരുക്കേൽപിച്ചിരുന്ന മൃതദേഹം രാവിലെ നാട്ടുകാർക്കൊപ്പം ഉഷയും കണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല . തുടർന്ന് ഒരു മണിക്കൂറിനുശേഷം പൊലീസും മറ്റ് ചിലരും മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് അത് തന്റെ പിതാവാണെന്ന് മകൾ ഉഷ തമ്പിദുരൈ തിരിച്ചറിയുന്നത്. കുത്തിക്കീറിയ മൃതദേഹം കണ്ട മകള്‍ക്കുപോലും ആദ്യം തിരിച്ചറിയാനായില്ല. പിന്നീട് തിരിച്ചറിയാൻ സഹായിച്ചത് ദേഹത്തുണ്ടായിരുന്ന പൂണൂലായിരുന്നു. മറയൂരില്‍ കൊല്ലപ്പെട്ട ബാബുനഗര്‍ സ്വദേശി മാരിയപ്പനെ പ്രതി മിഥുന്‍ അക്രമിച്ചത് അല്പംപോലും മനുഷ്യത്വമില്ലാതെയായിരുന്നു.

ചാക്കില്‍ ചോര കിനിയുന്ന മൃതദേഹം കണ്ടെന്നറിഞ്ഞത് ആദ്യം മറയൂരുകാര്‍ വിശ്വസിച്ചില്ല. സംഭവം അറിയാന്‍ എത്തിയവര്‍ കൊടും ക്രൂരത കണ്ട് അമ്പരന്നുപോയി. മകളും പഞ്ചായത്തംഗവുമായ ഉഷ തമ്പിദുരൈയും മൃതദേഹം വന്നു കണ്ടിരുന്നു. അവര്‍ക്കും കുത്തിക്കീറിയ മുഖത്തോടെയുള്ള മൃതദേഹം സ്വന്തം അച്ഛന്റെയാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ജനപ്രതിനിധികളും നാട്ടുകാരും തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു . അപ്പോഴാണ് പട്ടം കോളനി സ്വദേശിയും സി.പി.എം. പ്രാദേശിക നേതാവുമായ മനോജ് കുരിക്കൂറ് മൃതദേഹത്തിലുള്ള പൂണൂല് ശ്രദ്ധിക്കുന്നത് .ജ്യോതിഷനായ മാരിയപ്പന്‍ പൂണൂല്‍ ധരിക്കുന്നത് അറിയാമായിരുന്ന മനോജ് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പോലീസും മനോജും പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മാരിയപ്പനെ കാണാതായ വിവരം അറിയുകയായിരുന്നു . തുടര്‍ന്നാണ് മൃതദേഹം മാരിയപ്പന്റേതാണെന്ന് തെളിയുന്നത് . അച്ഛന്‍ അന്‍പഴകന്റെ വീട്ടില്‍ ഞായറാഴ്ച വൈകീട്ടെത്തിയെന്ന് മകള്‍ ഉഷയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികളായ അന്‍പഴകനിലേക്കും മിഥുനിലേക്കും അന്വേഷണം നീങ്ങിയത്.

എന്നാൽ ജില്ലയിൽ കൊലപതകങ്ങൾ വർധിച്ചപ്പോൾ ഓടിത്തളരുന്നത് പോലീസും ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും ആണ്. കൊലപാതകങ്ങൾ ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിലെ ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും വെള്ളം കുടിച്ചു പോകുന്ന സ്ഥിതിയാണ് . ശാസ്ത്രീയ പരിശോധന നടത്തുന്നവരും വിരലടയാള വിദഗ്ധരും കഴിഞ്ഞ ദിവസം മാത്രം ഓടിയത് കിലോമീറ്ററുകൾ. വണ്ടിപ്പെരിയാർ, മറയൂർ, തൂക്കുപാലം, കമ്പംമെട്ട് എന്നിവിടങ്ങളിലെത്തി പരിശോധന നടത്താൻ പാടുപെട്ട സംഘം തിങ്കൾ വൈകിട്ടാണ് മറയൂരിലെ അന്വേഷണം പൂർത്തിയാക്കുന്നത്.

വണ്ടിപ്പെരിയാറിൽ ഗൃഹനാഥയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തു രാവിലെ ശാസ്ത്രീയ പരിശോധനാ വിദഗ്ധരും വിരലടയാള വിദഗ്ധരും എത്തിയിരുന്നു . മറയൂരിൽ ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാനാണ് ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും പിന്നീടു പുറപ്പെട്ടത്. ശരീരമാസകലം വെട്ടും കുത്തും ഏറ്റ നിലയിലാണ് മറയൂരിൽ മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ മണിക്കൂറുകൾ എടുത്തിരുന്നു.

ഈ കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർന്ന് കമ്പംമെട്ടിൽ വാക്കുതർക്കത്തിനിടെ പരുക്കേറ്റതിനെത്തുടർന്നു മരിച്ച ടോമിയുടെ മൃതദേഹം പരിശോധിക്കാൻ വിദഗ്ധ പരിശോധനാ സംഘം തൂക്കുപാലത്ത് എത്തി.

∙ തുടരെത്തുടരെയുള്ള കൊലപാതകങ്ങളിൽ വിറങ്ങലിചിരിക്കുകയാണ് ജില്ല. 2 മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 7 കൊലപാതകക്കേസുകൾ. ജനുവരിയിൽ 3 കേസുകളും ഈ മാസം 4 കേസുകളും റിപ്പോർട്ട് ചെയ്തു. 4 കേസുകൾ കഴിഞ്ഞ 2 ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്തത്. മറയൂരിൽ 70 വയസ്സ് പ്രായമുള്ള ആളെ വീട്ടിൽ വച്ചു വെട്ടിക്കൊലപ്പെടുത്തി ചാക്കിൽ കെട്ടി വൈദ്യുതി ഓഫിസിന് സമീപം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇതിലൊന്ന്.

മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പനെയാണ് (70 മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പംമെട്ട് അച്ചക്കടയിൽ മർദനമേറ്റ് ആറ്റിൻകര കൊല്ലപ്പള്ളിൽ ടോമി (49) മരിച്ചതാണ് അടുത്ത സംഭവം. വണ്ടിപ്പെരിയാർ ഡൈമുക്ക് 24 പുതുവേൽ ഭാഗത്ത് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയെ (50) പീഡനശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയതാണ് അടുത്തത്.ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ മകൻ അടിച്ചുകൊന്ന സംഭവം ആണു മറ്റൊന്ന്. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫാണ് (കൊച്ചേട്ടൻ–64) മരിച്ചത്. മകൻ രാഹുലിനെ (32) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 9 ന് ആണ് സംഭവം. മകന്റെ ക്രൂരമർദനമേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ജോസഫ് ശനിയാഴ്ചയാണ് മരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (34 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (44 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (47 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (52 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends