തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നും നീക്കാനുള്ള എ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകാരുടെ ശ്രമത്തില്‍ ചെന്നിത്തല ചെന്നു ചാടിയതെങ്ങനെ
കോണ്‍ഗ്രസില്‍ ഒരിടവേളയ്ക്ക് ശേഷം ഗ്രൂപ്പു പ്രവര്‍ത്തനം സജീവമാവുകയാണ്. ഇതിനെല്ലാം കാരണം ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളിയാണ്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം മാനസികമായി അംഗീകരികാകന്‍ കഴിയാത്തവരാണ് എ ഗ്രൂപ്പിലെ പലരും. അഞ്ചാം മന്ത്രിസ്ഥാനം ഉണ്ടാക്കിയ പേരുദോഷത്തിന് പരിഹാരമായി ചെന്നിത്തലയെ മന്ത്രിയാക്കിയാല്‍ പ്രശ്നം തീരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് ചെന്നിത്തലയുടെ വരവ് സഹിച്ചില്ല. പകരം സുകുമാരന്‍ നായരെ ഒന്നു തണുപ്പിക്കാനായി മുഖ്യമന്ത്രിയില്‍ നിന്നും ആഭ്യന്തരം എടുത്ത് സമുദായാംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്കി. അതോടെ ചെന്നിത്തലയുടെ ആദ്യഘട്ട മന്ത്രിസഭാ പ്രവേശനത്തിന് പരിസമാപ്തിയായി.
ഇതിനിടയ്ക്ക് തിരുവഞ്ചൂര്‍ പേരു കേട്ട ആഭ്യന്തര മന്ത്രിയായി. വിവാദമുണ്ടാക്കാവുന്ന പല പ്രശ്നങ്ങളേയും തിരുവഞ്ചൂര്‍ തന്ത്ര പൂര്‍വ്വവും ധീരമായും നേരിട്ടു. തിരുവഞ്ചൂരിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ എ ഗ്രൂപ്പ് നേതാക്കള്‍ തക്കം പാര്‍ത്തിരുന്നു. എ ഗ്രൂപ്പിലെ പല പ്രബല നേതാക്കളും പല സമയത്തായി തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ആഭ്യന്തര വകുപ്പിനെ സമീപിച്ചു. എന്നാല്‍ നീതിക്കു നിരക്കാത്തതെന്നു കണ്ട പല കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറായില്ല.
അതോടെ എങ്ങനേയും തിരുവഞ്ചൂരിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമമായി. എങ്ങനേയും തിരുവഞ്ചൂരില്‍ നിന്നും ആഭ്യന്തരം എടുത്തു മാറ്റണം. അതിനായി എ ഗ്രൂപ്പിലെ പലവട്ടം എംഎല്‍എയും മന്ത്രിയുമൊക്കെയായിരുന്ന പ്രമുഖര്‍ ഒത്തു കൂടി.
ഇതിനായി അവര്‍ കണ്ടുപിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസ്ഥാനത്തേയ്ക്ക് കൊണ്ടു വരികയെന്നതാണ്. ചെന്നിത്തല മന്ത്രിയായാല്‍ തിരുവഞ്ചൂര്‍ സ്വാഭാവികമായും ആഭ്യന്തരം മാറും. അപ്പോള്‍ ആഭ്യന്തരം ചെന്നിത്തലയ്ക്കും നല്‍കാതെ മുഖ്യമന്ത്രി ഏറ്റെടുക്കും.
ഇന്നേരം ചെന്നിത്തല കേരളയാത്രയിലായിരുന്നു. എ ഗ്രൂപ്പ് നേതാക്കന്മാര് എറണാകുളത്തു പോയി ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതുകേട്ട ചെന്നിത്തലയ്ക്ക് നൂറു സമ്മതമായിരുന്നു. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അങ്ങനെ എ ഗ്രൂപ്പുകാരില്‍ പ്രമുഖര്‍ ചേര്‍ന്ന് നടത്തിക്കൊടുത്തു. എ ഗ്രൂപ്പുകാരുടെ വാക്കു കേട്ട് ഇറങ്ങിത്തിരിച്ച ചെന്നിത്തല ആകെ പരിഹാസ്യനായി. ഉപമുഖ്യമന്ത്രിയില്ലന്ന് സോണിയ ഗാന്ധിയും വ്യക്തമാക്കി. ചെന്നിത്തലയ്ക്ക് ഇനി ഏത് വകുപ്പ് കിട്ടുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha