Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ആളുകൾ ഓടിക്കൂടി വാഹനത്തിൽ കയറ്റുമ്പോൾ അവസാന ശ്വാസമെടുത്തു ശരീരം നിലച്ചു; ‘ആളു പോയല്ലോ ഡോക്ടറേ’ എന്നു കൂടെയുള്ളവർ; രക്ഷകയായി ബസ് യാത്രക്കാരിയായ ഡോക്ടർ ; 5 മിനിറ്റു നേരം നിർത്താതെ നെഞ്ചിലമർത്തി ജീവൻ നിലനിർത്തിയ രക്ഷാപ്രവർത്തനം ജോയിക്ക് ഇത് പുനർജ്ജന്മം

07 MARCH 2020 12:09 PM IST
മലയാളി വാര്‍ത്ത

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒല്ലൂർ പനംകുറ്റിച്ചിറയ്ക്കു സമീപം ജനുവരി 29 നാണു മാള–തൃശൂർ ഫാസ്റ്റ് പാസഞ്ചർ അവിണിശേരി വള്ളിശേരി കുറ്റിക്കാട്ട് വീട്ടിൽ ജോയി (48) യെ ഇടിക്കുന്നത്.ആ അപകടം കണ്ടവരും ആദ്യം തൊട്ടവരും ഉറപ്പിച്ചത് ജോയി മരിച്ചെന്നാണ്. ജോയിയെ ഇടിച്ച കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ ആ ഡോക്ടർ അവസരോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ആ സംശയം യാഥാർഥ്യമായേനെ . ഡോ. ടി.എസ്. സൗമ്യ ബസിലെ ജീവനക്കാരെയും കൂട്ടി ജോയിയെ ഒരു വാഹനത്തിൽ കയറ്റി. തലച്ചോറിലേക്കുള്ള ഓക്സിജൻ നിലയ്ക്കാതിരിക്കാൻ നെഞ്ചിൽ ശക്തമായി അമർത്തിയും ശ്വാസം നൽകിയും (കാർഡിയോ പൾമനറി റെസസിറ്റേഷൻ– സിപിആർ) അവർ എലൈറ്റ് ആശുപത്രിയിലേക്കു പുറപ്പെട്ടു. അപകടസ്ഥലമായ ഒല്ലൂർ പനംകുറ്റിച്ചിറയിൽ നിന്നു കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രി വരെയുള്ള 15 മിനിറ്റു നേരം നിർത്താതെ നെഞ്ചിലമർത്തി ജീവൻ നിലനിർത്തിയ രക്ഷാപ്രവർത്തനം.

ആളുകൾ ഓടിക്കൂടി വാഹനത്തിൽ കയറ്റുമ്പോൾ അവസാന ശ്വാസമെടുത്തു ശരീരം നിലച്ചു. ‘ആളു പോയല്ലോ ഡോക്ടറേ’ എന്നു കൂടെയുള്ളവർ പറഞ്ഞിട്ടും സൗമ്യ കൈവിട്ടില്ല. അവിടെ നിന്ന് എലൈറ്റിൽ എത്തുന്നതുവരെ തുടർച്ചയായി നെഞ്ചമർത്തി. കൈ തളർന്നപ്പോൾ സൗമ്യ ഒപ്പമുണ്ടായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ ഈ രക്ഷാരീതി പരിശീലിപ്പിച്ചു. ആശുപത്രിയിലെത്തിയ ഉടൻ വിദഗ്ധ ഡോക്ടർമാർ ആ മിടിപ്പു മുറിയാതെ ജോയിയെ ഏറ്റെടുത്തു. ഇല്ലായിരുന്നെങ്കിൽ ‘ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു’ എന്ന ഒറ്റവരിയിൽ ഈ വാർത്ത അവസാനിച്ചേനെ.

തലയോട്ടിയിൽ ഒട്ടേറെ പൊട്ടലുണ്ടായിരുന്നു. വാരിയെല്ലുകളും തകർന്നിരുന്നു. രണ്ടാഴ്ചയോളം ബോധരഹിതനായിക്കിടന്നു. അടിയന്തര ശസ്ത്രക്രിയകളിലൂടെയും തുടർച്ചയായ പരിചരണത്തിലൂടെയുമാണു ജോയിയുടെ ജീവൻ രക്ഷിച്ചത്. എങ്കിലും ഹൃദയസ്തംഭനം കണ്ടെത്തിയ ആ ആദ്യ നിമിഷത്തെ പ്രഥമ ശുശ്രൂഷയാണു മരണത്തിൽ നിന്നു രക്ഷിച്ചതെന്നു ചികിത്സയ്ക്കു നേതൃത്വം നൽകിയ എലൈറ്റ് ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ.ആൽഫ്രഡ് മൈക്കിൾ പറയുന്നു.

എമർജൻസി മെഡിസിൻ ഫിസിഷ്യൻ ഡോ.ടി.രഘു, ക്രിട്ടിക്കൽ കെയർ ഫിസിഷ്യൻ ഡോ.സിജോ സി.ബാബു, ന്യൂറോ സർജൻ ഡോ.എം.കെ. നന്നുകുമാർ എന്നിവരടങ്ങിയ സംഘമാണു വിദഗ്ധ ചികിത്സ നൽകിയത്. രക്ഷാപ്രവർത്തനം നടത്തിയ ഡോ.സൗമ്യ അശ്വിനി ആശുപത്രിയിലെ കാർഡിയോളജി വകുപ്പിലെ ജൂനിയർ ഡോക്ടറും മാള വടമ തൃപ്പേക്കുളത്ത് സുകുമാരന്റെയും രമണിയുടെയും മകളുമാണ്. ഒല്ലൂർ പനംകുറ്റിച്ചിറയ്ക്കു സമീപം കാർ വർക്‌ഷോപ് നടത്തുകയാണ് ജോയ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 minute ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (10 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (24 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (35 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

Malayali Vartha Recommends