പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്

വര്‍ഗീയ പരാമര്‍ശം നടത്തിയ എംഎല്‍എയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പൊന്നാനി മുന്‍ എംഎല്‍എ പി.നന്ദകുമാര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടും അതിനെ തിരുത്തിക്കാന്‍ തയാറാകാതെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്.
പൊന്നാനിയില്‍ നടന്ന സിപിഎം മലപ്പുറം ജില്ല വിശാല കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിലാണ് നന്ദകുമാര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആക്ഷേപമുയര്‍ന്നത്. പൊന്നാനിയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി എത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.സുജീര്‍, കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തില്‍ പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്.
https://www.facebook.com/Malayalivartha
























