രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....

രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു. ജപ്പാന്റെ സാംസ്കാരിക പെരുമ വിളിച്ചോതി മിസുഹോ പാർക്ക് സ്റ്രേഡിയം വേദിയായ സമാപനച്ചടങ്ങിൽ വച്ച് ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യ (ഒ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി 20-ാംഏഷ്യൻ ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്ത ഏഷ്യൻ ഗെയിംസ് 2030ൽ ഖത്തറിലെ ദോഹയിലാണ്. ഒരേയൊരു ഏഷ്യ എന്ന ആശയത്തോടെ അവതരിപ്പിച്ച സമാപനച്ചടങ്ങിൽ ഒ.സി.എ പതാക ദോഹ ഏഷ്യൻ ഗെയിംസ് സംഘാടക പ്രതിനിധിക്ക് കൈമാറി. സമാപനച്ചടങ്ങിലെ അത്‌ലറ്രിക് പരേഡിൽ നീരു ദണ്ഡ ഇന്ത്യൻ പതാകയേന്തി.
ഇന്ത്യ @ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമുൾപ്പെടെ 85 മെഡലുകളുമായാണ് ഇത്തവണ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഹാംഗ്ചോ ഏഷ്യൻ ഗെയിംസിലും 4-ാം സ്ഥാനത്തായിരുന്നെങ്കിലും 106 മെഡലുകൾ നേടിയിരുന്നു.169 സ്വർണമുൾപ്പെടെ ആകെ 341 മെഡലുമായി തുടർച്ചയായ 12-ാം തവണയും ചൈന ഒന്നാമതായി.
83 സ്വർണവും 95 വെള്ളിയും 91 വെങ്കലവും അടക്കം 269 മെഡലുകൾ നേടിയ ആതിഥേയരായ ജപ്പാൻ രണ്ടാം സ്ഥാനവും 39 സ്വർണവും 43 വെള്ളിയും 68 വെങ്കലവും ഉൾപ്പെടെ 150 മെഡലുകൾ നേടിയ കൊറിയ മൂന്നാമതുമെത്തി.
ഇന്ത്യൻ കായിക ചരിത്രത്തിൽ അഭിമാനകരമായ പ്രകടനത്തോടെ ആകെ 85 മെഡലുകളുമായി പട്ടികയിൽ നാലാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കായി. സമനിലയിലായ ഉസ്ബെക്കിസ്ഥാനെക്കാൾ കൂടുതൽ വെള്ളി മെഡലുകൾ നേടിയതാണ് ഇന്ത്യക്ക് നാലാം സ്ഥാനം ഉറപ്പിച്ചത്.
അതേസമയം സമാപന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച് നീരു ധാന്ധ. ഷൂട്ടിംഗിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടി തിളങ്ങിയ നീരു ധാന്ധ (Neeru Dhanda) ആണ് സമാപന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാകയേന്തിയത്. അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, ആർച്ചറി എന്നിവയിലാണ് ഇന്ത്യ കൂടുതൽ മെഡലുകൾ നേടിയത്. കൂടാതെ ഹോക്കി, ക്രിക്കറ്റ് എന്നിവയിൽ ഡബിൾ സ്വർണം നേടിയതും ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്തായി മാറി.
ജപ്പാൻ ചക്രവർത്തി നരുഹിതോ, സാമ്രാജ്ഞി മസാക്കോ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha























