സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ചേർത്തലയിലുള്ള മകളെ ട്രെയിൻ കയറ്റി വിടാനായി എത്തിയതായിരുന്നു ഗീത. മൂവരും റെയിൽപാളം കടന്നാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്.
ട്രാക്കിന്റെ തൊട്ടരികിൽ പ്ലാറ്റ്ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ഗീതയെ എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
മകൾ ശാരിയും പേരക്കുട്ടി ശ്രാവണും നോക്കി നിൽക്കെയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























