Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

അമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഒരു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപെട്ടത് തലനാരിഴയ്ക്ക് ; കൊല്ലത്തിനു പിന്നാലെ തിരുവനന്തപുരത്തും കിഡ്നാപ്പിംഗ് ശ്രമം; സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ച് പ്രതികള്‍ രക്ഷപ്പെട്ടു ; കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.

07 MARCH 2020 10:03 AM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങളെ കാണാതാകുന്ന വാർത്തകൾ നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ് നമ്മൾ.കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ അമ്മമാരുടെഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലം ഏറെയായി .കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാഗപ്പള്ളിയിൽ ജാസ്മിൻ എന്ന നാലാം ക്ലാസ്സുകാരി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീയുടെ കയ്യിൽ നിന്നും തന്റെ മനോധൈര്യം കൊണ്ട് രക്ഷപെട്ടത്. ആ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേയാണ് ഇപ്പോൾ തിരുവനന്തപുരത്തു മറ്റൊരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വാർത്തകൾ വരുന്നത്.

തിരുവനന്തപുരം തമലത്താണ് ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെ പട്ടാപകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്. സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത് .

വൈകിട്ട് നാല് മണിക്കാണ് സംഭവം. അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയില്‍ നിന്ന് ഇറങ്ങി വന്ന അമ്മ കണ്ടത് രണ്ട് പേര് ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ അമ്മ പിടിച്ച്‌ വലിച്ചു. ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി.

പിടി വിടാതായതോടെ മതിലിന്‍റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപ്പൊടി എറിഞ്ഞു രക്ഷപ്പെട്ടുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം, കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നിരുന്നു. രാവിലെ സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. മക്കളെ എത്ര പൊതിഞ്ഞിപിടിച്ചു വളർത്തിയാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്നു കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ല്‍ മാത്രം സംസ്ഥാനത്ത് നിന്ന് കാണാതായത് 267 കുട്ടികളെയാണ്. കുട്ടികളുടെ സുരക്ഷയ്ക്ക്‌ മാതാപിതാക്കളും പൊലീസും രക്ഷിതാക്കളും സമൂഹവും ജാഗ്രതയുടെ പുതിയ മതിൽ പണിയേണ്ടത്‌ അനിവാര്യംതന്നെയാണ്‌. കാണാതാകപ്പെട്ടവരില്‍ പലരേയും വിവിധയിടങ്ങളില്‍ വെച്ച് കണ്ടെത്താനായെങ്കിലും ഒരു പാട് കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് പരമാര്‍ത്ഥം.ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കുട്ടികള്‍ എവിടെ പോകുന്നുവെന്നത് ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 minute ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (10 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (24 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (35 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

Malayali Vartha Recommends