Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ഇനിയാവര്‍ത്തിച്ചാല്‍... മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ക്കെതിരെ വീണ്ടും ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം; അതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് പുലര്‍ച്ചെ മൂന്ന് മണിയോടെ നീക്കി; മാധ്യമ വിലക്കിനെതിരെ രാഷ്ട്രീയ കേരളം ഉണര്‍ന്നപ്പോള്‍ ഏഷ്യാനെറ്റ് രക്ഷപ്പെട്ടു; പ്രതിഷേധവുമായി രംഗത്തെത്തിയ മീഡിയ വണ്‍ ഇപ്പോഴും ബ്ലാങ്ക്; ചാനലുകള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് നഷ്ടമായത് കോടികള്‍

07 MARCH 2020 10:11 AM IST
മലയാളി വാര്‍ത്ത

ഇന്നലെ രാത്രിയിലെ ചാനല്‍ ചര്‍ച്ചകള്‍ കാണാനായി ചാനലുകള്‍ മാറ്റിയ മലയാളികളാണ് ആദ്യം ഏഷ്യാനെറ്റ് ന്യൂസ് കട്ടായെന്നറിഞ്ഞത്. തുടര്‍ന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിയോട് വിളിയായിരുന്നു. പലരും ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മറ്റ് ചാനലുകളെല്ലാമുണ്ട്. മീഡിയാ വണ്‍ കട്ടായിട്ടുണ്ട്. മാറി ജനം ടിവി വച്ചപ്പോഴാണ് ദേ വരുന്നു കാര്യ കാരണങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട്. ഡല്‍ഹി കലാപം മാനദണ്ഡങ്ങള്‍ തെറ്റിച്ച് ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ 48 മണിക്കൂര്‍ വിലക്കിയെന്ന്. മറ്റ് ചാനലുകളൊന്നും അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നും നല്‍കാതിരുന്നതോടെ ജനപ്രിയ ചാനലായ ഏഷ്യാനെറ്റിന് എന്ത് പറ്റിയെന്നറിയാന്‍ ജനം ടി.വി. കണ്ടുകൊണ്ടേയിരുന്നു. അനില്‍ നമ്പ്യാര്‍ കത്തിക്കയറിയപ്പോള്‍ ജനത്തിന്റെ റേറ്റിംഗും പെട്ടന്ന് കൂടി.

അതിനിടെ പലരും ചോദിച്ച ചോദ്യമാണ് രാജീവ് ചന്ദ്രന്‍ ബിജെപി എംപിയല്ലേ. പുള്ളീക്കാരന്‍ തലപ്പത്ത് ഉള്ളപ്പോഴാണോ ഈ വിധി. പക്ഷെ ബിജെപിക്കാര്‍ തിരിച്ച് ചോദിക്കുന്നത് എന്നിട്ടാണോ ബിജെപിയെ ഇട്ട് ചാനല്‍ അലക്കുന്നതെന്ന്. രണ്ട് കിട്ടട്ടേയെന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത മൂലം സ്വസ്തത നഷ്ടപ്പെട്ട രാഷ്ട്രീയക്കാരും ചിന്തിച്ചത്. എന്നാലും അത് ഉള്ളില്‍ മറച്ച് അതിനിടെ അവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ചാനലുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് മണിക്കൂറുകള്‍ കട്ടായതോടെ നഷ്ടമായത്. നമ്പര്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന്റെ കട്ടാക്കല്‍ മറ്റ് ചാനലുകളുടെ റേറ്റിംഗും കൂട്ടും. പിന്നെ തിരിച്ച് പിടിക്കാനും പ്രയാസമാകും. ഇതോടെയാണ് ചര്‍ച്ചകള്‍ മുറുകിയത്.

അങ്ങനെ നേരം വെളുത്തപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനുള്ള വിലക്ക് മാറ്റി. എന്നാല്‍ മീഡിയാ വണ്ണിനെതിരെ വിലക്ക് തുടരുകയാണ്. ഇന്ന് രാവിലെ മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ലഭ്യമായി തുടങ്ങി. എന്നാല്‍ മീഡിയ വണ്‍ ഇപ്പോഴും കിട്ടുന്നില്ല. ഏത് സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് പിന്‍വലിച്ചതെന്ന് വ്യക്തമല്ല.

ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. പുലര്‍ച്ചെ 3 മണിയോടെയാണ് ഏഷ്യാനെറ്റ് സംപ്രക്ഷേപണം പുനരാരംഭിച്ചത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകളിലും വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്ണിന്റെ തീരുമാനം. കടുത്ത പ്രതിഷേധം മീഡിയാ വണ്‍ ഉയര്‍ത്തി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഏഷ്യാനെറ്റ് ന്യൂസ് വിമര്‍ശിച്ചില്ല. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റേതാണ് ഏഷ്യാനെറ്റ് ന്യൂസ്. അദ്ദേഹത്തിനാണ് കൂടുതല്‍ ഓഹരികള്‍. രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലാണ് ഏഷ്യാനെറ്റ് ന്യൂസിന് വിലക്ക് മാറാന്‍ സഹായകമായതെന്നാണ് എല്ലാവരും പറയുന്നത്.

അതേസമയം കേന്ദ്ര തീരുമാനത്തെ മീഡിയാ വണ്‍ കടന്നാക്രമിച്ചിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അടിയന്തിരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ് ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ കടുത്ത നടപടി മറ്റ് ചാനലുകള്‍ക്കും പേടിയായി മാറിയിട്ടുണ്ട്.വാര്‍ത്തയില്‍ ശ്രദ്ധ വേണമെന്ന് മാനേജുമെന്റുകള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (11 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (25 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (36 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

Malayali Vartha Recommends