തന്നെ കടിച്ച നായയിൽ നിന്നും രക്ഷ നേടാൻ പെൺകുട്ടിയുടെ അറ്റകൈ പ്രയോഗം; കഴുത്തിൽ പിടിച്ച പിടി വിട്ടില്ല; ഒടുവിൽ സംഭവിച്ചത്

തന്നെ കടിച്ച തെരുവുനായയിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടി ചെയ്തത്. പ്രാണരക്ഷാർത്ഥം പെണ്‍കുട്ടി കഴുത്ത് ഞെരിച്ച് നായയെ കൊലപ്പെടുത്തുകയായിരുന്നു. ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം നടന്നത്. തെരുവുനായ കാലിനു കടിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം പ്രതിരോധിക്കുകയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനി. ഇങ്ങനെ പ്രതിരോധിക്കവെ പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തെരുവുനായയുടെ പരാക്രമണത്തില്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയായിരുന്നു. മന്നമ്ബത്ത് മുരളി(48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65) എന്നിവര്‍ക്കായിരുന്നു കടിയേറ്റത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്തു വച്ചായിരുന്നു പെണ്‍കുട്ടിക്ക് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടി നടത്തിയ അറ്റകൈ പ്രയോഗമായിരുന്നു ഇത്. പലപ്പോഴും നാം നായയുടെ ശല്യം നേരിടേണ്ടുന്ന അവസ്ഥ ഉണ്ടാകും. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് .
1,നായക്ക് മനുഷ്യനേക്കാള്‍ ബുദ്ധിയില്ല എന്നാല്‍ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ച് ബുദ്ധിയുണ്ട് എന്ന് തിരിച്ചറിയുക. പലപ്പോഴും നായകള്‍ ആക്രമണകാരികളാകുന്നത് പേടിച്ചിട്ടാണ്. അതുകൊണ്ട് തന്നെ അവയെ പ്രകോപിപ്പിക്കാതിരിക്കുക.
2, നായ ആക്രമണകാരിയാണെന്ന് തിരിച്ചറിഞ്ഞാല്‍ തിരിഞ്ഞ് ഓടരുത്. ഓടിയാല്‍ അവ പിന്നാലെ വന്ന് ആക്രമിക്കും.
3, അവ ആക്രമിക്കാൻ വരുമ്പോൾ സാവധാനം നടന്നു പോകാന്‍ ശ്രദ്ധിക്കുക.
4, നായ അതിവ ആക്രമണകാരിയാണെങ്കില്‍ ഓടുന്നതിന് പകരം അവയ്‌ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരത്തില്‍ കയറുകയും മറ്റൊരാളുടെ സഹായം തേടുകയും വേണം.
5, നിങ്ങള്‍ ഭയന്നു എന്നു മനസിലായാല്‍ അവ നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്താന്‍ ശ്രമിക്കും. അതു കൊണ്ടു തന്നെ ആത്മവിശ്വാസത്തോടെ നില്‍ക്കുക.
6, ആക്രമണകാരിയായ നായയുടെ കണ്ണില്‍ നോക്കാതിരിക്കുക.
8, നായയെ തിരിച്ചാക്രമിക്കുന്ന രീതിയില്‍ പെരുമാറാതിരിക്കുക. ഇത് അവരെക്കുടുതല്‍ പ്രകോപിപ്പിക്കും.
9, നായയുടെ നേരെ നടക്കാതെ അരികിലൂടെ മാത്രം നടക്കുക.
10, നായ ആക്രമണകാരിയായി നിങ്ങളുടെ മേല്‍ ചാടി വന്നാല്‍ തിരിച്ച് അവയുടെ കഴുത്തില്‍ ക്ഷതമേല്‍പ്പിക്കാന്‍ ശ്രദ്ധിക്കുക.
11, പലപ്പോഴും നായകള്‍ ആക്രമിക്കുന്നത് മനുഷ്യരുടെ കഴുത്തിലും മുഖത്തുമായിരിക്കും ഇത് കൂടുതല്‍ അപകടമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ കഴുത്തും മുഖവും സംരക്ഷിക്കുക.
12, തിരിഞ്ഞ് ഓടുകയോ പേടിക്കുകയോ ചെയ്യരുത്, ഭയപ്പെടാതെ ഉറച്ച് നില്‍ക്കുക സാവധാനം നടന്നു നീങ്ങുക.
നായയുടെ പല്ലോ നഖമോ ശരീരത്ത് കൊണ്ടാല്‍ എത്രയും പെട്ടന്ന് ചികിത്സ തേടാൻ മറക്കരുത്.
https://www.facebook.com/Malayalivartha

























