പകര്‍ച്ച പനി; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഒരു മാസം സ്വകാര്യ പ്രാക്ടീസ് നടത്താം
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഒരു മാസത്തെ സ്വകാര്യപ്രാക്ടീസിന് അനുമതി. മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചിരുന്നു.
ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറമേ വീട്ടിലെത്തുന്ന രോഗികളെ കൂടി ചികിത്സിക്കാന്‍ തത്ക്കാലത്തേക്ക് അനുമതി നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
പകര്‍ച്ചപ്പനി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നത തലയോഗം ചേരുന്നുണ്ട്. ഇന്നലെ മാത്രം16,982 പേരാണ് പനി ബാധിച്ച് ചികിത്സക്കെത്തിയത്.
https://www.facebook.com/Malayalivartha