ചെന്നിത്തലയെ പിന്തുണച്ച് പി.ജെ കുര്യന്
കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്. ആഭ്യന്തരമന്ത്രി സ്ഥാനം ഉള്‍പ്പടെ ഏത് സ്ഥാനത്തിനും ചെന്നിത്തല യോഗ്യനാണ്. എട്ട് വര്‍ഷം കെ.പി.സി.സി അധ്യക്ഷ സ്ഥാനം വഹിച്ചയാള്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നും കുര്യന് പറഞ്ഞു. നേരത്തെ കുര്യന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചില ദേശീയ വിഷയങ്ങളും കേരളത്തിലെ രാഷ്ട്രീയ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പരസ്യമായി വെളിപ്പെടുത്താന്‍ പി.ജെ.കുര്യന് തയാറായില്ല.
https://www.facebook.com/Malayalivartha