Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

എത്രകിട്ടിയാലും പഠിക്കില്ല; കോവിഡ് ബാധയില്‍ സമൂഹ വ്യാപനമെന്ന ആശങ്ക നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊല്ലത്ത് പിറന്നാളാഘോഷം സംഘടിപ്പിച്ചു; ഒടുവില്‍ പൂട്ട് വീണതിങ്ങനെ...

02 APRIL 2020 10:11 PM IST
മലയാളി വാര്‍ത്ത

ചിലരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനം കൊണ്ട് ഒരു പ്രദേശത്തെയാകെ മഹാമാരിയുടെ ഭീഷണിയിലാഴ്ത്തുന്ന നിരവധി സംഭവങ്ങള്‍ കേരളം ഇതിനോടകം കണ്ടുകഴിഞ്ഞു. എന്നിട്ടും സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ ചിലര്‍ നടത്തുന്ന പ്രവൃത്തികള്‍ സാധാരണക്കാരുടെ ജീവന്‍ കൂടെയാണ് അപകടത്തിലാക്കുന്നത്. കോവിഡ് ബാധയില്‍ സമൂഹ വ്യാപനമെന്ന ആശങ്ക നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊല്ലത്ത് പിറന്നാളാഘോഷം സംഘടിപ്പിച്ചുവെന്നും അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിച്ചെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശാസ്താംകോട്ട ഭരണിക്കാവിലായിരുന്നു സംഭവം. ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തിയത് അന്വേഷിച്ചതിനായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റത്. ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥരായ സുനില്‍ രാജ്, ഷിബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പത്തനംതിട്ടയിലെ ബന്ധുക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പിറന്നാള്‍ ആഘോഷം നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരാണ് ആരോഗ്യ ഉദ്യോഗസ്ഥരോട് ഇക്കാര്യം തിരക്കാന്‍ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്സല്‍, ഫൈസല്‍, പത്തനംതിട്ട സ്വദേശി ഷഫറുദ്ദീന്‍ എന്നിവരെ് പൊലീസ് അറസ്റ്റ് ചെയ്തു്.

ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഇവര്‍ പ്രകോപിതരായി. വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം മൂന്നുപേര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഫൈസല്‍, അഫ്സല്‍, ഷറഫുദ്ദീനേയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ നിന്നും രണ്ടു കാറുകളിലായി നിരവധി പേരായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ടയില്‍ എത്തിയത്. കൊല്ലം ജില്ലയില്‍ ഇന്നും രണ്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെ, കോവിഡിന്റെ തീവ്രബാധിത പ്രദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും ആശങ്കയിലാണ്.

നേരത്തെ, ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത യുവതി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ രണ്ടു സ്ത്രീകള്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. സമ്മേളനത്തിനു പോയി മുംബൈ വഴി 24ന് കേരളത്തില്‍ മടങ്ങിയെത്തിയ പുനലൂര്‍ വാളക്കോട് സ്വദേശിനിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഭര്‍ത്താവുമൊത്തു കഴിഞ്ഞദിവസം ബൈക്കില്‍ പോയതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി പാരിപ്പള്ളിയിലേക്കു മാറ്റുകയായിരുന്നു. ഭര്‍ത്താവിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കടയ്ക്കല്‍ ഇട്ടിവ വെളിന്തറ സ്വദേശിയായ 26കാരിയാണു രണ്ടാമത്തെയാള്‍. ഇവര്‍ ഒന്നര മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ 20നാണു ഭര്‍ത്താവുമൊത്തു ഖത്തറില്‍നിന്ന് എത്തിയത്. അന്നു മുതല്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണു വന്നത്. ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃസഹോദരന്‍ എന്നിവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (5 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (5 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (5 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (6 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (6 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (6 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (7 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (7 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (7 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (9 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (9 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (9 hours ago)

Malayali Vartha Recommends