Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

നോണ്‍വെജ് ഇല്ലെങ്കില്‍ കഴിക്കാനാവില്ല. കൊറോണക്കാലത്ത് ഒരു നേരത്തെ ചോറിന് നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികള്‍.

05 APRIL 2020 07:56 PM IST
മലയാളി വാര്‍ത്ത

കോവിഡെന്ന മഹാമാരിക്കെതിരായ പ്രതിരോധത്തിന്റെ ഭാഗായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓഫീസുകളും കച്ചവട സ്ഥാപനങ്ങളുമൊക്കെ അടച്ചിട്ടതു കൊണ്ട് തൊഴില്‍ നഷ്ടപ്പട്ടവരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. വരുമാനം നിലച്ചതും നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയും ചൂണ്ടിക്കാട്ടി ഇവര്‍ ചങ്ങനാശേരി പായിപ്പാട് വിലക്കുകള്‍ ലംഘിച്ച് കൂട്ടംകൂടി പ്രതിഷേധിച്ചപ്പോഴും ഏവരും അവരോട് അനുഭാവത്തോടെയാണ് പ്രതികരിച്ചത്. അവരെ അതിഥികളായി തന്നെ കണ്ട് ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊക്കെ അധികൃതര്‍ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നാട്ടിലെ ജനങ്ങള്‍ ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുമ്പോള്‍, ലഭിച്ച ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞു കളഞ്ഞതിന്റെ, തികച്ചും ഖേദകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവയ്ക്കാനുള്ളത്.

തിരുവനന്തപുരത്ത്, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എത്തിച്ച ഭക്ഷണപ്പൊതികള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നഗരത്തിലുള്ള ചാലയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും നല്‍കിയ ഭക്ഷണ പൊതിയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ വലിച്ചെറിഞ്ഞത്. നോണ്‍ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കൊടുത്ത ഭക്ഷണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഭക്ഷണം വേണം, എന്നാല്‍ നോണ്‍ വെജ് അല്ല തരുന്നതെങ്കില്‍ കിട്ടിയത് വലിച്ചെറിയുമെന്ന നിലപാടിലാണ് അവര്‍. പണ്ട് ചപ്പാത്തിയും കിഴങ്ങുകറിയും കൊണ്ട് വിശപ്പടക്കിയവരായിരുന്നു മിക്ക ഇതര സംസ്ഥാന തൊഴിലാളികളും. എന്നാല്‍ ഈ പ്രതിസന്ധികാലത്തും കുടിയേറ്റ തൊഴിലാളികളെ അതിഥികളെ പോലെ കരുതിയിട്ടും ഇത്തരത്തിലുള്ള ഒരു വിഭാഗം തൊളിലാളികളുടെ നിലപാട് തീര്‍ത്തും വേദനാജനകമാണ്.

കഴിഞ്ഞ ദിവസം, പട്ടിണിയിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ പിറവത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബംഗാള്‍ സ്വദേശി മിനാറുള്‍ ഷെയ്ഖിനെതിരേയാണ് പിറവം പൊലീസ് കേസെടുത്തത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള കേരള പൊലീസ് ആക്ട് 118 ബി, 120 ഒ എന്നീ വകുപ്പുകളാണ് ചുമത്തിയത്. സൗജന്യമായി കിട്ടുന്ന സഹായങ്ങള്‍ തട്ടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് മിനാറുള്‍ ഷെയ്ഖ് കള്ളം പ്രചരിപ്പിച്ചത്.

അതേസമയം, സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെ ലേബര്‍ ക്യാമ്പുകളില്‍ പ്രതിദിന പരിശോധന നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് സംസ്ഥാനമൊട്ടാകെ 14,308 ക്യാമ്പുകളിലായി 2,83,625 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ലേബര്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും കഴിഞ്ഞ ദിവസം വരെ 191 ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികള്‍ക്ക് അവശ്യമായ രോഗപ്രതിരോധ കിറ്റുകള്‍, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികളില്‍ നിന്നും ആധാര്‍ നമ്പര്‍ വിവരം ശേഖരിക്കുന്നതായും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ പറഞ്ഞിരുന്നു.

അതിനിടെ, ലോക്ക് ഡൗണ്‍ തീരുന്നത് വരെ അതിഥി തൊഴിലാളികള്‍ സംഘം ചേരാതിരിക്കാന്‍ സകല മുന്‍കരുതലുമെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. പായിപ്പാടും, പെരുമ്പാവൂരും തൊഴിലാളികള്‍ സംഘം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഹാരം, വസ്ത്രം, താമസം തുടങ്ങി മതിയായ സൗകര്യങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ മേല്‍നോട്ടത്തില്‍ വിവിധ സന്നദ്ധസംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്‍കി. വ്യാജസന്ദേശം അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങിയെന്നും പൊലീ,് വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (7 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (19 minutes ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (47 minutes ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (1 hour ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (2 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (3 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (3 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (3 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (4 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (5 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (5 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (5 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (5 hours ago)

Malayali Vartha Recommends