കെ. കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
മുന്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കുറച്ചു കാലമായി പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്നാണ് രാജിയെന്നാണ് സൂചന. തന്റെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിവെച്ചില്ലെങ്കില്‍ കൃഷ്ണന്‍കുട്ടിയെ പുറത്താക്കുമായിരുന്നു എന്ന് എം.പി വീരേന്ദ്രകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha