Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

യുഎസ് നീങ്ങുന്നത് തീച്ചുളയിലുടെ; ഭീകരാക്രമണങ്ങളെക്കാള്‍ ഭീകരം; ഈ ആഴ്ച, അമേരിക്കക്കാര്‍ക്ക് 'ഏറ്റവും ദുഃഖകരവും കഠിനവും'മെന്ന് സര്‍ജന്റ് ജനറല്‍ വൈസ് അഡ്മിറല്‍ ജെറോം ആഡസ്;

07 APRIL 2020 01:43 PM IST
മലയാളി വാര്‍ത്ത

യുഎസില്‍ മരണം 10000 കടന്നു, പറയുമ്പോള്‍ ഇത് വെറും കണക്ക് മാത്രമാണ് പക്ഷേ അമേരിക്കതന്നെ പറയുന്നുണ്ട്, 941ല്‍ ജപ്പാന്‍ നടത്തിയ പേള്‍ ഹാര്‍ബര്‍ ആക്രമണവും, 2001 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണവും കൊവിഡിനുമുന്നില്‍ ഒന്നുമല്ലന്ന്, അതിനെക്കൊള്‍ മൂന്നിരട്ടി ആളുകളാണ് ഇപ്പോള്‍ മരിച്ചു വീഴുന്നത്, രോഗികള്‍ മൂന്നേകാല്‍ ലക്ഷം കവിഞ്ഞു. ഈ ആഴ്ച, അമേരിക്കക്കാര്‍ക്ക് 'ഏറ്റവും ദുഃഖകരവും കഠിനവും' ആയിത്തീരുമെന്ന് സര്‍ജന്റ് ജനറല്‍ വൈസ് അഡ്മിറല്‍ ജെറോം ആഡംസും പറയുകയാണ്. അവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു. എങ്കിലും ഏറ്റവും ഞെട്ടിക്കുന്ന വസ്തുത എന്ത് എന്നാല്‍ ഇതുവരെയും ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതാണ്, അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം റോക്കറ്റുപോലെ കുതിച്ചുയരുന്നതിനുള്ള കാരണവും അതുതന്നെയാണ്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,243 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 10,871 ആയി. രോഗികളുടെ എണ്ണം 3,67,004 ആണ്. ഇറ്റലിക്കും സ്‌പെയനിനും പിന്നാലെ അമേരിക്കയിലും കോവിഡ് മരണം പതിനായിരം കടന്നതോടെ അടുത്ത ഒരാഴ്ച രാജ്യത്ത് കോവിഡ് വ്യാപനവും മരണവും പാരമ്യത്തിലെത്തുമെന്നു ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹ്യ അകലം പാലിക്കുന്നതിന് ഏര്‍പ്പടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 1000 ഡോളര്‍ പിഴ ഈടാക്കുമെന്നും മേയര്‍ വ്യക്തമാക്കി.

ഇറ്റലിയില്‍ 16,523 പേരും സ്‌പെയിനില്‍ 13,341 പേരും മരിച്ചു. ഫ്രാന്‍സിലും മരണസംഖ്യ അതിവേഗം ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 833 പേര്‍ ഇവിടെ മരിച്ചു. ആകെ മരണം 8,911 ആയി. ബ്രിട്ടനില്‍ 5,373 പേരും ഇറാനില്‍ 3,739പേരും ചൈനയില്‍ 3,331 പേരുമാണ് ഇതുവരെ മരിച്ചത്. വെന്റിലേറ്ററുകളും മാസ്‌കുകളും ആവശ്യത്തിന് ഇല്ലാത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

യുഎസ് നേരിടുന്ന സാഹചര്യത്തിനു രണ്ടാം ലോകയുദ്ധകാലത്ത് 1941ല്‍ ജപ്പാന്‍ നടത്തിയ പേള്‍ ഹാര്‍ബര്‍ ആക്രമണത്തോടും ന്യൂയോര്‍ക്കിലെ 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തോടും താരതമ്യം. 9/11 ഭീകരാക്രമണത്തില്‍ മരിച്ചതിന്റെ (2996) മൂന്നിരട്ടി കോവിഡ് മരണം. പേള്‍ ഹാര്‍ബറില്‍ മരണം 2400ല്‍ ഏറെയായിരുന്നു. മരണം ന്യൂയോര്‍ക്കില്‍ മാത്രം നാലായിരം കവിഞ്ഞു. സാമൂഹിക അകലം അതീവ കര്‍ശനമാക്കാന്‍ നിര്‍ദേശം. രാജ്യത്തെ 33 കോടി ജനങ്ങളില്‍ 95 ശതമാനവും വീടിനുള്ളില്‍. ദേശീയ അടിയന്തരാവസ്ഥയ്ക്കു പുറമേ 50 സംസ്ഥാനങ്ങളില്‍ 42 എണ്ണവും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. യുഎസ് സായുധസേനകളിലെ അരലക്ഷം സൈനികരും ആയിരം ഡോക്ടര്‍മാരും നഴ്‌സുമാരും രംഗത്ത്. ന്യയോര്‍ക്കിലെയും ലൊസാഞ്ചലസിലെയും നാവികസേനയുടെ രണ്ടു ആശുപത്രിക്കപ്പലുകള്‍ ചികിത്സയ്ക്കു വിട്ടുകൊടുത്തു. യുഎസില്‍ ഇതുവരെ 16 ലക്ഷം പേര്‍ക്കു കോവിഡ് പരിശോധന നടത്തിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (20 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (33 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (46 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends