Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കൊടും വിഷം; ലോക്ക് ഡൗൺ കാലത്ത് നഗരമധ്യത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ കുടുങ്ങിയത് ഇരുനൂറ് കിലോയിലേറെ വരുന്ന ചീഞ്ഞ മീൻ

07 APRIL 2020 02:47 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗൺ കാലത്ത് നഗരമധ്യത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ കുടുങ്ങിയത് ഇരുനൂറ് കിലോയിലേറെ വരുന്ന ചീഞ്ഞ മീൻ. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യാൻ എത്തിയ മീനാണ് പിടികൂടിയത്. അമോണിയം അടക്കമുള്ള കൊടും വിഷം തളിച്ചാണ് മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. പാലായിലെ ജീസസ് ഫിഷറീസിന് ഈ മീൻ കൈമാറിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എം.സി റോഡിൽ ബേക്കർ ജംഗ്ഷനിലായിരുന്നു സംഭവം. തൂത്തുക്കുടിയിൽ നിന്നും മീനുമായാണ് ലോറി നഗരത്തിൽ എത്തിയത്. പാലായിൽ വിതരണം ചെയ്ത ശേഷം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനാണ് മീനുമായി ലോറി എത്തിയത്. ബേക്കർ ജംഗ്ഷനിലെ പൊലീസ് പിക്കറ്റിംങ് സ്ഥലത്ത് എത്തിയപ്പോൾ സംശയം തോന്നി ഇവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ രവീന്ദ്രൻ, എസ്.ഐ ശശീന്ദ്രൻ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ സമീർ എന്നിവർ ചേർന്ന് ലോറി തടഞ്ഞു.

സാധാരണ ചരക്കു ലോറികൾ പൊലീസ് പരിശോധിക്കാറില്ല. എന്നാൽ, മീൻ വണ്ടിയായതിനാൽ സംശയം തോന്നി പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കിലോക്കണക്കിന് മീൻ വണ്ടിയുടെ പുറകിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്നു, പിന്നിലെ വാതിൽ തുറന്നു പരിശോധിച്ചപ്പോഴാണ് മീൻ ചീഞ്ഞതാണ് എന്നു കണ്ടെത്തിയത്. തുടർന്നു ഇവർ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിനെ വിവരം അറിയിച്ചു. ഇൻസ്‌പെക്ടർ വിവരം അറിയിച്ചത് അനുസരിച്ച് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് സൺ സ്ഥലത്ത് എത്തി.

ഇവർ നടത്തിയ പരിശോധയിലാണ് മീനിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നു കണ്ടെത്തിയത്. മീനിൽ ഐസിടുകയോ ഇത് ഫ്രീസറിൽ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നു കണ്ടെത്തി. മീൻ കേടുകൂടാതിരിക്കാൻ കൊടും വിഷമായ രാസവസ്തുക്കളാണ് മീനിൽ ചേർത്തിരുന്നത്. വാഹനം പിടിച്ചെടുത്ത പൊലീസ് സംഘം വാഹനം നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. സംഭവത്തിൽ പൊലീസും നഗരസഭയും കേസെടുത്തു.

കൊറോണക്കാലത്ത് വൻ തോതിൽ കോട്ടയം നഗരത്തിലും പുറത്തും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ചീഞ്ഞ മീനുകൾ എത്തിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തിൽ നിന്നും ചീഞ്ഞ മീൻ അധികൃതർ പിടികൂടിയിരിക്കുന്നത്. നാട്ടുകാരുടെ ആരോഗ്യത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെയാണ് വൻ തോതിൽ ചീഞ്ഞ മീൻ നഗരത്തിലേയ്ക്ക് എത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാൻ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും തയ്യാറാകണമെന്നാണ് ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (20 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (33 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (46 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends