Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കോവിഡ് പ്രതിരോധത്തിന് വൈറ്റമിന് സി; വൈറ്റമിന് സി കോവിഡിനെ പ്രതിരോധിക്കുമെന്ന നടന് ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഡോക്ടര്മാർ രംഗത്ത്

07 APRIL 2020 03:40 PM IST
മലയാളി വാര്‍ത്ത

വൈറ്റമിന് സി കോവിഡിനെ പ്രതിരോധിക്കുമെന്ന നടന് ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഡോക്ടര്മാർ രംഗത്ത്. വൈറ്റമിന് സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല് കോളേജിലെ ഡോക്ടര്മാര് പറഞ്ഞു എന്നാണ് ശ്രീനിവാസന് പ്രമുഖ പത്രത്തിലെ എഡിറ്റോറിയല് പേജിലെഴുതിയ ലേഖനത്തില് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ തുറന്ന് പറയുന്നവര് തെറ്റുകാരാകുന്ന അവസ്ഥയാണെന്നും ജയിലില് കിടക്കാന് താത്പര്യമില്ലാത്തതിനാല് താനും കൂടുതല് പറയുന്നില്ലെന്നുമാണ് ‘മനുഷ്യന് പഠിക്കാത്ത പാഠങ്ങള്’ എന്ന ലേഖനത്തില് ശ്രീനിവാസന് പറയുന്നത്.

എന്നാൽ ഇത് യഥാര്ത്ഥത്തില് പരിയാരം മെഡിക്കല് കോളജിലെ കാര്ഡിയോളജി വിഭാഗത്തിലെ ഡോക്ടര് എസ്‌എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശമാണ് ഇതെന്നും ഇതിനെതിരെ ഡോക്ടര് സൈബര് സെല്ലില് പരാതി നല്കുകയും ചെയ്തിരുന്നെന്നും ആരോഗ്യരംഗത്തുള്ളവര് വ്യക്തമാക്കുന്നു. വ്യാജ സന്ദേശമാണ് ശ്രീനിവാസന് പ്രചരിപ്പിക്കുന്നതെന്നും ദയവു ചെയത് സാമൂഹ്യ ദ്രോഹമായ പ്രചരണം നടത്തരുതെന്നും ശ്രീനിവാസനോട് ഡോക്ടര്മാര് ആവശ്യപ്പെടുന്നു. ”പരിയാരം മെഡിക്കല് കോളേജിലെ ഡോക്ടര്മാര് അടക്കം വിദഗ്ധര് വൈറ്റമിന് സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വൈറ്റമിന് സി ശരീരത്തിലെ ജലാംശം ആല്ക്കലൈന് ആക്കി മാറ്റും. അപ്പോള് ഒരു വൈറസിനും നില നില്ക്കാനാവില്ലെന്ന് അവര് ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള് ആദ്യം തന്നെ ഈ വാദത്തെ എതിര്ത്തു. അവര്ക്ക് മരുന്നുണ്ടാക്കി വില്ക്കുന്നതിലാണ് താല്പര്യം. ലോകാരോഗ്യ സംഘടനയും നമ്മുടെ ഐഎംഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്”, എന്ന് ശ്രീനിവാസന് ലേഖനത്തില് പറയുന്നു.

”ചെന്നൈയില് ഒരു സ്കാനിങ് മെഷീന് കണ്ടു. ജപ്പാന്റേതാണ്. കൈപ്പത്തിമാത്രം വച്ച്‌ ദേഹം മുഴുവന് സ്കാന് ചെയ്യാം. നമ്മുടെ നാട്ടില് വലിയ ഗുഹയ്ക്കുള്ളില് എന്നത് പോലെ ആളുകളെ കയറ്റിയാണ് സ്കാന് ചെയ്യുന്നത്. അങ്ങനെ പേടിപ്പിച്ച്‌ സ്കാന് ചെയ്യുമ്ബോള് നല്ല പണം വാങ്ങാം. ഇവിടെ നഖത്തിനും മുടിക്കും വരെ വേറെ വേറെ ഡോക്ടര്മാരാണ്. എന്നാല് ജപ്പാനില് എല്ലാ രോഗവും ഒരു ഡോക്ടര് തന്നെയാണ് ചികിത്സിക്കുന്നത്. ഹോമിയോപ്പതി ഡോക്ടര്മാര് പലരും പറയുന്നു കൊവിഡിന് അവരുടെ കയ്യില് മരുന്നുണ്ടെന്ന്, ശരിയോ തെറ്റോ ആകാം. അതൊന്ന് പരിശോധിച്ച്‌ നോക്കാന് പോലും നമ്മുടെ രാഷ്ട്രീയം തയ്യാറല്ല. ഇതൊക്കെ തുറന്ന് പറയുന്നവര് തെറ്റുകാരാകുന്ന അവസ്ഥയാണ്. ജയിലില് കിടക്കാന് താത്പര്യമില്ലാത്തതിനാല് ഞാനും കൂടുതല് പറയുന്നില്ല. നല്ലതിനായി മാത്രം കാത്തിരിക്കാം ”, എന്നും ശ്രീനിവാസന് ലേഖനത്തില് പറയുന്നു.

ശ്രീനിവാസന്റെ ഈ വാദങ്ങള്ക്കെതിരെ വിമര്ശനവുമായി ആരോഗ്യപ്രവര്ത്തകനായ ഡോക്ടര് ജിനേഷ് പി എസും രംഗത്ത് വന്നിട്ടുണ്ട്.

മുന്പൊരിക്കല് മരുന്നുകള് കടലില് വലിച്ചെറിയണം എന്ന് പത്രത്തില് എഴുതിയ വ്യക്തി ആണ് ശ്രീനിവാസനെന്നും എന്നിട്ട് അദ്ദേഹത്തിന് ഒരു അസുഖം വന്നപ്പോള് കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നില് ഏറ്റവും മികച്ച ചികിത്സ തേടിയെന്നും ഇദ്ദേഹമാണ് ഇപ്പോള് വീണ്ടും വ്യാജപ്രചരണങ്ങള് നടത്തുന്നതെന്നും ഡോക്ടര് ജിനേഷ് ആഞ്ഞടിക്കുന്നു.

ലോകത്തില് ആകെ മുക്കാല് ലക്ഷത്തോളം പേര് മരിച്ച അസുഖമാണ്. അതിനെ തടയാന് ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവര്ത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാള് മണ്ടത്തരങ്ങള് പറയുന്നത്… കഷ്ടമാണ്. നിങ്ങള്ക്ക് അറിയില്ലാത്ത വിഷയങ്ങള് പറയാതിരിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ വിഷയങ്ങളില് നിങ്ങളുടെ അഭിപ്രായം ചോദിച്ച പത്രത്തോടാണ് ചോദിക്കേണ്ടതെന്നും ഡോ. ജിനേഷ് ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞു.

ദയവുചെയ്ത് ഈ മണ്ടത്തരങ്ങള് വിശ്വസിച്ച്‌ ആളുകള് പണി വാങ്ങരുതെന്ന മുന്നറിയിപ്പും ഡോ. ജിനേഷ് നല്കി. വ്യക്തിഗത ശുചിത്വ മാര്ഗങ്ങള് സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങള് വൈറ്റമിന് സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാര്ഗ്ഗങ്ങള് സ്വീകരിക്കാന് മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്‌, ലോകാരോഗ്യ സംഘടനയുടെ നിര്ദ്ദേശങ്ങള് അവഗണിച്ചാല് പണി വാങ്ങും. അപ്പോള് ശ്രീനിവാസന് കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ. തനിക്ക് അസുഖം വരുമ്ബോള് ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള് സ്വീകരിക്കുന്ന ഒരാള് ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്നും ഡോ. ജിനേഷ് വ്യക്തമാക്കി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (20 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (33 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (46 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends