Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

അരി വിതരണത്തിൽ ക്രമക്കേട് റേഷൻകടയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു; പി. മജീദ് ലൈസൻസിയായ നൂറ്റി ഒന്നാം നമ്പർ കടയുടെ ലൈസൻസാണ് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് താത്കാലികമായി റദ്ദ് ചെയ്തത്

07 APRIL 2020 05:46 PM IST
മലയാളി വാര്‍ത്ത

അരി വിതരണത്തിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ച് വെട്ടിപ്പ് നടത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്പെൻറ് ചെയ്തു. കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ വാർഡിൽ മണിപ്പാറയിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ അംഗീകാരമാണ് അന്വേഷണ വിധേയമായി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ താത്കാലികമായി റദ്ദ് ചെയ്തത്. പി. മജീദ് ലൈസൻസിയായ നൂറ്റി ഒന്നാം നമ്പർ കടയുടെ ലൈസൻസാണ് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് താത്കാലികമായി റദ്ദ് ചെയ്തത്.ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റേഷൻ കാർഡുടമകൾക്ക് സർക്കാർ അനുവദിച്ച റേഷൻ ആനുകൂല്യത്തിന്റെ ഭാഗമായി ഉളിക്കൽ കോട്ടപ്പാറ സ്വദേശികളായ റേഷൻ കാർഡുടമകളിൽ ചിലർ വാങ്ങിയ അരിയുടെ തൂക്കത്തിൽ കുറവ് കണ്ടതിനെത്തുടർന്നാണ് സംഭവം വിവാദമായത്.

തൂക്കത്തിൽ കുറവ് കണ്ടെത്തിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും, ഇരിട്ടി സപ്ലൈ ഓഫീസർക്കും, മറ്റ് ബന്ധപ്പെട്ടവകുപ്പ് മേധാവികൾക്കും പരാതി നൽകുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫീസറും, റേഷനിംഗ് ഇൻസ്പെക്ടർമാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. റേഷൻ കടയിലെ പുഴുക്കലരിയുടെ സ്റ്റോക്കിൽ 77 കിലോയും, ഗോതമ്പിൽ 138 കിലോയും, മണ്ണെണ്ണയുടെ സ്റ്റോക്കിൽ 49. 7 ലിറ്ററും അധികം കണ്ടെത്തി. ആട്ടയുടെ സ്റ്റോക്കിൽ 10 കിലോയുടെ കുറവും കണ്ടെത്തി.

തൂക്കക്കുറവിൽ പരാതി നൽകിയ അന്നമ്മ, മീനോത്ത് രവീന്ദ്രൻ, എൽസമ്മ എന്നിവരുടെ വീടുകളിൽ സിവിൽ സപ്ലൈസ്ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ഇവർക്ക് ലഭിച്ച അരിയും ഗോതമ്പും ഉൾപ്പെടെയുള്ള റേഷൻ ഉൽപന്നങ്ങൾ തൂക്കി നോക്കിയപ്പോൾ ഇവയിൽ തൂക്കക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു.

ഈ തെളിവിന്റെ അടിസ്ഥാനത്തിൽ റേഷൻ വിതരണത്തിൽ സർക്കാരുമായുണ്ടാക്കിയ നിബന്ധനകൾ റേഷൻ കടയുടമ ലംഘിച്ചതായി കണ്ടെത്തുകയും 1966 ലെ കേരളാ റേഷനിംഗ് ഉത്തരവിലെ 45 (8 ) വകുപ്പ് പ്രകാരം കടയുടെ ലൈസൻസ് സപ്ലൈ ഓഫീസർ താത്കാലികമായി റദ്ദ് ചെയ്യുകയുമായിരുന്നു.കടയിലെ റേഷൻ കാർഡുടമകളുടെ റേഷൻ മുടങ്ങാതിരിക്കാൻ ഉളിക്കൽ ടൗണിലെ റേഷൻ കടയുടമയ്ക്ക് താല്ക്കാലിക ചുമതല നൽകി ബദൽ സംവിധാനം ഏർപ്പെടുത്തിയതായും സപ്ലൈ ഓഫീസർ അറിയിച്ചു.

ഇരിട്ടി സപ്ലൈ ഓഫിസർക്കു പുറമെ റേഷനിംഗ് ഇൻസ്പെക്ടർമാരായ പി.കെ വിജേഷ്, ജോസഫ് വി.ജെ, വിജേഷ് വി.ടി, ഡ്രൈവർ വിനോദ് കുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.ഉളിക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ റേഷൻ കടകളിൽ ഇന്നലെ മുതൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന കർശനമാക്കിയതായി സപ്ലൈ ഓഫിസർ അറിയിച്ചു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (20 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (33 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (46 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends