Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കേരളത്തില്‍ ലോക്​ഡൗണ്‍ മൂന്ന്​ ഘട്ടമായി പിന്‍വലിക്കണം ; ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള; ലോക്​ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ കര്‍മസമിതി സര്‍ക്കാറിന്​ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍​ പുറത്ത്​

07 APRIL 2020 06:35 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ മൂന്ന്​ ഘട്ടമായി ലോക്​​ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ കര്‍മസമിതി സര്‍ക്കാറിന് റിപ്പോർട്ട് അയച്ചു. ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള വേണമെന്നും നിര്‍ദേശമുണ്ട്​​. ഒരാഴ്​ചക്കുള്ളില്‍ ഒരു കോവിഡ്​ കേസു പോലും റിപ്പോര്‍ട്ട്​ ചെയ്യാത്ത ജില്ലകളിലാണ് ഇളവുകളിലെ​ ഒന്നാം ഘട്ടം തുടങ്ങുക. ഇത്തരം ജില്ലകളില്‍ ഒരു കോവിഡ്​ ഹോട്ട്​ സ്​പോട്ട്​ പോലും ഉണ്ടാവരുത്​​. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10 ശതമാനം കൂടരുതെന്നും നിര്‍ദേശമുണ്ട്​​. 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട്​ ചെയ്യാത്ത ജില്ലകളിലാണ് രണ്ടാം ഘട്ടം തുടങ്ങുക​​. ഈ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ച്​ ശതമാനത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്​.

ഒന്നാം ഘട്ടം
1.മുഖാവരണമില്ലാതെ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല
2. പുറത്തിറങ്ങുന്നവര്‍ക്ക്​ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
4. ഒരു കുടുംബത്തിലെ ഒരാള്‍ക്ക്​ മൂന്ന്​ മണിക്കൂര്‍ പുറത്തിറങ്ങാം
5. 65 വയസിന്​ മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക്​ മാത്രം പുറത്തിറങ്ങിയാല്‍ മതിയാകും
6. ഒറ്റ ഇരട്ട അക്ക നമ്ബര്‍ പരിഷ്​കാരം സ്വകാര്യ വാഹനങ്ങളില്‍ നടപ്പാക്കണം
7. അഞ്ച്​ ആളുകളില്‍ കൂടുതല്‍ കൂട്ടം കൂടരുത്​
8. മതചടങ്ങുകള്‍ക്ക്​ അനുമതിയുണ്ടാവില്ല
9. 50 ശതമാനം ജീവനക്കാരുമായി ബാങ്കുകള്‍ക്ക്​ പ്രവര്‍ത്തിക്കാം
10. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 10 ആളുകള്‍ക്ക്​ പ​ങ്കെടുക്കാം
11. റെയില്‍-വ്യോമഗതാഗതം പൂര്‍ണമായും നിരോധിക്കണം
12. സംസ്ഥാനത്ത്​ പുറത്ത്​ നിന്നുള്ളവരെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്​
13. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം
18. സുപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, തിയേറ്ററുകള്‍, ബാര്‍, കോണ്‍ഫറന്‍സ്​ ഹാള്‍ എന്നിങ്ങനെ കേന്ദ്രീകൃത എ.സി സംവിധാനം ഉപയോഗിക്കുന്നവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്​.

രണ്ടാം ഘട്ടം
1.നിയന്ത്രണങ്ങള്‍ക്ക്​ വിധേയമായി ഓ​ട്ടോ-ടാക്​സി സര്‍വീസ്​ അനുവദിക്കാം

2.സിറ്റി സര്‍വീസ്​ ബസുകള്‍ക്ക്​ അനുമതി നല്‍കാം. ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ മാത്രം

3.ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക്​ മുന്‍ കരുതലെടുത്ത്​ പ്രവര്‍ത്തിക്കാം
4.വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക്​ വരെ പ​ങ്കെടുക്കാം

5.വിവിധ തൊഴിലിടങ്ങളില്‍ പരമാവധി 20 തൊഴിലാളികള്‍ മാത്രം

6. സാമൂഹിക അകലം പാലിച്ച്‌​ അര കിലോ മീറ്റര്‍ പ്രഭാത സവാരിക്ക്​ അനുമതി

മൂന്നാം ഘട്ടം
1.അന്തര്‍ ജില്ലാ ബസുകള്‍ക്ക്​ മൂന്നില്‍ രണ്ട്​ യാത്രക്കാരുമായി സഞ്ചരിക്കാന്‍ അനുമതി. ബസ്​ ഉടമകള്‍ സാനിറ്റൈസര്‍​ ഉള്‍പ്പടെസുരക്ഷാ സംവിധാനങ്ങളൊരുക്കണം. ഫേസ്​മാസ്​കും നിര്‍ബന്ധം

2.വിദേശ വിമാനയാത്രക്ക്​ അനുമതിയുണ്ടാവില്ല. മറ്റ്​ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നിയന്ത്രണങ്ങള്‍ക്ക്​ വിധേയമായി നാട്ടിലെത്തിക്കാം

3.മറ്റ്​ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക്​ 14 ദിവസത്തെ ക്വാറ​ൈന്‍റന്‍ നിര്‍ബന്ധം

4.പരീക്ഷകള്‍ക്ക്​ മാത്രമായി സ്​കൂളുകളും കോളജുകളും തുറക്കാം

5.ഐ.ടി കമ്ബനികള്‍​ ഭാഗികമായി തുറക്കാം. വര്‍ക്ക്​ ​ഫ്രം ഹോം സാധ്യമായവര്‍ക്ക്​ അത്​ നല്‍കണം

6.മാളുകളും​ സ്​റ്റോറുകള്‍ക്കും തുറന്ന്​ പ്രവര്‍ത്തിക്കാം. ഒരു കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക്​ മാത്രം പ്രവേശനം. കടകളില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കണം

7.കോടതികളുടെ പ്രവര്‍ത്തനം ഹൈകോടതിക്കു തീരുമാനിക്കാം
8.ബെവ്​കോ ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങണം
9.മതചടങ്ങുകള്‍ക്കുള്ള വിലക്ക്​ തുടരും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (20 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (33 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (46 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends