മൂന്ന് വയസുകാരി വീട്ടുകാരെയും അയല്‍ക്കാരെയും വട്ടംചുറ്റിച്ചത് മണിക്കൂറുകളോളം...
അമ്മ അടിക്കുമെന്നു പേടിച്ചു ഒളിച്ച മൂന്ന് വയസുകാരി വീട്ടുകാരെയും അയല്‍ക്കാരെയും വട്ടംചുറ്റിച്ചത് മണിക്കൂറുകളോളം. പരിഭ്രാന്തിക്കൊടുവില്‍ കുട്ടിയെ വീട്ടിലെ അടുക്കളയിലെ സ്ലാബിനടിയില്‍ നിന്ന് കണ്ടെത്തി. കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴിയില്‍ ഇന്ന് രാവിലെയാണു സംഭവം. രാവിലെ കുട്ടിയെ കുളിപ്പിച്ചതിനു പിന്നാലെ വസ്ത്രം ധരിക്കാന്‍ നിര്‍ദേശിച്ച ശേഷം അമ്മ അകത്തേക്കു പോയി. വസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞ ശേഷം അടിക്കാന്‍ വടിയെടുത്തപ്പോള്‍ കുട്ടി പേടിച്ച് അകത്തേക്കോടി. അമ്മ ഈ സമയം വീട്ടിലെ മറ്റു ജോലികളിലേക്കു തിരിഞ്ഞു. കുറച്ചു കഴിഞ്ഞു കുട്ടിയെ തിരക്കിയപ്പോഴാണ് കാണാനില്ലെന്നു മനസ്സിലായത്. ഇതോടെ പരിഭ്രാന്തിയായി. അമ്മയും മുത്തശ്ശിയും നിലവിളിയായി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ നാലുപാടും അന്വേഷണം തുടങ്ങി. തുടര്‍ന്നു ഇരവിപുരം പൊലീസിനെയും വിവരം അറിയിച്ചു. അതിനിടയ്ക്ക്, അയല്പക്കത്തെ യുവതി കുട്ടിയുടെ വീട്ടിനുള്ളില്‍ വിശദമായ പരിശോധന നടത്തി. അപ്പോഴാണു അടുക്കളയിലെ സ്ലാബിനടിയില്‍ കയറി ഒളിച്ചിരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha