കൊച്ചി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പൈലിംഗ് പണിയോടെയാണു നിര്‍മാണത്തിനു തുടക്കമായത്. കേരളത്തിന്റെ അഭിമാന നിമിഷങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത സമയത്തിനകം മെട്രോ പൂര്‍ത്തിയാക്കുമെന്നും, ഇന്ത്യയിലെ മെട്രോ നഗരങ്ങളുടെ പട്ടികയിലേക്ക് കൊച്ചിയുടെ പേരും ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
ആലുവ മുതല്‍ പേട്ട വരെ 25.61 കിലോമീറ്ററാണ് മെട്രോ റെയില്‍. 1000 പേര്‍ക്ക് കയറാവുന്ന മൂന്ന് കോച്ചുള്ള ട്രെയിനുകളാണ് മെട്രോ റെയിലില്‍ ഓടുക. ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലികുട്ടി, കെ.എം മാണി, അനുപ് ജേക്കബ്, ആര്യാടന് മുഹമ്മദ് അടക്കമുള്ള മന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha