കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ആദ്യ ശമ്പളവും കൈപ്പറ്റി അവൻ പടിയിറങ്ങിയത് മരണത്തിലേക്ക്; രണ്ടാഴ്‍ചത്തെ സേവനവേധനവുമായി കുന്നംകുളം താലൂക്ക് ആശൂപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ് അപകടത്തിൽപെട്ടു, ദുഃഖത്തിൽ പങ്കുചേർന്ന് ശൈലജ ടീച്ചർ

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് മടങ്ങിയ നഴ്സ് റോഡപകടത്തില്‍ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതവും വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ് അപകടത്തില്‍പ്പെടുന്നത് തന്നെ. വെള്ളിയാഴ്ച ഉച്ചയോടെ എഫ്സിഐ യിൽ നിന്ന് അരി കയറ്റിയ വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. മുളങ്കുന്നത്തുകാവില്‍ നിന്ന് വരികയായിരുന്ന ലോറിയ്ക്ക് നിയന്ത്രണം വിട്ട ബെക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ഇദ്ദേഹത്തിന് ഇരുപത്തിമൂന്നുവയസായിരുന്നു പ്രായം.
അതോടൊപ്പം തന്നെ താലൂക്ക് ആശുപത്രിയില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ മെഡിക്കല്‍ കോളേജിലെത്തിക്കാനും തിരിച്ചുവന്നപ്പോള്‍ വാഹനം അണുവിമുക്തമാക്കാനും മുന്നിലുണ്ടായിരുന്ന ജീവനക്കാരനായിരുന്നു ആഷിഫ്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മാര്‍ച്ച് 16നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ ജോലിയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ സമയക്രമം നോക്കാതെ ജോലി ചെയ്യാന്‍ ആഷിഫ് മടികാണിച്ചിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ് ഇദ്ദേഹം.
അതോടൊപ്പം തന്നെ ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പ്രതികരിക്കുകയുണ്ടായി. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷൻ വാർഡിൽ മാതൃകാപരമായി പ്രവർത്തിച്ച ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കൊറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സ് ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷൻ വാർഡിൽ മാതൃകാപരമായി പ്രവർത്തിച്ച ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha





















