അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് നടപ്പാക്കില്ല; ടണലിലൂടെ കടന്നുപോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ടണലിലൂടെ കടന്നുപോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം ചിലയിടങ്ങളില്‍ കണ്ടു. അത് അശാസ്ത്രീയമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചിരിക്കുന്നത്. അതിനെ ആശ്രയിക്കേണ്ടതില്ല, ചെയ്യേണ്ടതില്ല എന്ന കാര്യം കലക്ടർമാരെ അറിയിക്കുമെന്നും നിർദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട് 9 പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, തിരുവനന്തപുരം മൂന്ന് പേര്‍ക്കും, ഇടുക്കി രണ്ട് പേര്‍ക്കും തൃശ്ശൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 228 ആയി.
അതെസമയം സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയര്‍ന്നു. കണ്ണൂര്‍ 7 പേര്‍, കാസര്‍കോട് രണ്ട് പേര്‍, കോഴിക്കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 123490 പേര്‍ നിരീക്ഷണത്തിലുണ്ട് .122676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 201 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14163 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 12818 നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















