ജന്മം നൽകിയ ആ കൈയിൽ അവസാന ശ്വാസവും; ബിഹാറില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന് മരിച്ചു

ബിഹാറില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന് മരിച്ചു. ബിഹാറിലെ ജഹാനാബാദിലാണ് ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടർന്ന് ചികിത്സ വൈകിയതിനെ തുടർന്ന് ബാലന് മരണം സംഭവിച്ചത്.
ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് നാല്പ്പത്തഞ്ചു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നുനീങ്ങവെ അമ്മയുടെ കൈയില്ഇരുന്ന് കുട്ടി മരിക്കുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന കുട്ടിയെ ജഹാനാബാദ് ജില്ലാ ആശുപത്രിയില്‍നിന്ന് പാറ്റ്നയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ എത്രയും വേഗം പോകാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല. ഇതിനിടെ കുഞ്ഞിന്റെ നില ഗുരുതരമായിക്കൊണ്ടിരിന്നു. ഇതേതുടര്‍ന്നാണ് പാറ്റ്നയിലേക്ക് നടന്നു നീങ്ങിയതെന്ന് അച്ഛന് ഗിരീഷ് കുമാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മ മൃതദേഹവും കൈയിലെടുത്ത് റോഡിലൂടെ നടന്നു പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏവരുടെയും നെഞ്ചിൽ ഒരു നേർത്ത വിങ്ങലായി മാറുകയാണ് ആ അമ്മയും മകനും.
https://www.facebook.com/Malayalivartha





















