ഒറ്റയ്ക്ക് കുളിക്കാന്‍വന്ന അണ്ണനാണ് മോണ്‍സ്റ്റര്‍; വിരട്ടാൻ വന്ന ഡ്രോണിനെ കല്ലെറിയാനൊരുങ്ങുന്ന ആൾ ; വീഡിയോ വൈറൽ

ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. കൂട്ടം കൂടുന്നവരെയെല്ലാം ഓടിയ്ക്കാന്‍ ഡ്രോണ്‍ മാത്രം മതി. എന്നാല്‍ ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചിരിപടര്‍ത്തുന്നത്.
പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയയാളാണ് താരം. കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്. എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല, എങ്കിലും അദ്ദേഹം താരമായിരിക്കുകയാണ്.
'ഗ്യാങ്ങുമായി കുളിക്കാന്‍ വന്നവന്‍ ഗ്യാങ്സ്റ്റര്‍. എന്നാല്‍ ഒറ്റയ്ക്ക് കുളിക്കാന്‍വന്ന അണ്ണനാണ് മോണ്‍സ്റ്റര്‍' എന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്തെ ഡ്രോണ്‍ നിരീക്ഷണത്തിനിടെ പകര്‍ത്തിയ രസകരമായ ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. തലയ്ക്ക് മീതെ ഡ്രോണ്‍ കണ്ടതോടെ ഓടിരക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങളാണ് മിക്കതും. പലരും തലയില്‍ മുണ്ടിട്ടും മുഖം മറച്ചുമാണ് ഓടുന്നത്. പാടത്തും പറമ്പിലും കളിക്കുന്നവരും പുഴവക്കില്‍ കത്തിയടിച്ചിരുന്നവരും ഡ്രോണ്‍ ക്യാമറകളില്‍ കുടുങ്ങി. ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ തെങ്ങിന്റെ മറവില്‍ മുഖം ചേര്‍ത്ത് ഒളിച്ചിരിക്കുന്നയാളെയും ദൃശ്യങ്ങളില്‍ കാണാം
ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താനായാണ് കേരള പോലീസ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ പലഭാഗങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ പോലീസ് കണ്ടെത്തി പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha





















