അതിഥി തൊഴിലാളികൾക്കായി പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍; ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായാക്കി.. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തണം. ഇതിനായി പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ഈ തൊഴിലാളികള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സഹായം ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട് 9 പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, തിരുവനന്തപുരം മൂന്ന് പേര്‍ക്കും, ഇടുക്കി രണ്ട് പേര്‍ക്കും തൃശ്ശൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 228 ആയി.
അതെസമയം സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയര്‍ന്നു. കണ്ണൂര്‍ 7 പേര്‍, കാസര്‍കോട് രണ്ട് പേര്‍, കോഴിക്കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 123490 പേര്‍ നിരീക്ഷണത്തിലുണ്ട് .122676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 201 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14163 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 12818 നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















