പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള വെള്ളത്തിൽ വിഷം കലർത്തി; നടപടി അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയ നടപടി അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കൊട്ടാക്കമ്ബൂരിലായിരുന്നു സംഭവം. കുറ്റക്കാരെ കണ്ടെത്തി ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊട്ടക്കമ്ബൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജല സംഭരണിയിലാണ് സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. ജല സംഭരണിയിലെ പൈപ്പില്‍ നിന്നു വന്ന വെള്ളം കുടിച്ച് നായ ചത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുടി വെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ, ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊട്ടക്കമ്ബൂരിലെ മുരുകമണിയുടെ പലചരക്കുകടയുടെ മുമ്ബിലാണ് ജലസംഭരണി. ആരോഗ്യപ്രവര്‍ത്തകരും, കടകളില്‍ എത്തുന്നവരും ഈ ജലസംഭരണിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. രാവിലെ കട തുറക്കുന്നതിനെത്തിയ മുരുകമണി വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. ഈ സമയത് താഴെയുള്ള കുഴിയില്‍ വീണ വെള്ളം ഈ സമയം അവിടെയുണ്ടായിരുന്ന നായ കുടിച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി.
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട് 9 പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, തിരുവനന്തപുരം മൂന്ന് പേര്‍ക്കും, ഇടുക്കി രണ്ട് പേര്‍ക്കും തൃശ്ശൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 228 ആയി.
അതെസമയം സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയര്‍ന്നു. കണ്ണൂര്‍ 7 പേര്‍, കാസര്‍കോട് രണ്ട് പേര്‍, കോഴിക്കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 123490 പേര്‍ നിരീക്ഷണത്തിലുണ്ട് .122676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 201 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14163 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 12818 നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha





















