Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വില്ലനില്‍ നിന്നും രക്ഷകനിലേക്ക്. ശ്രീചിത്രയിലെ ആ കോവിഡ് ഡോക്ടര്‍ പ്ലാസ്മ ദാനം ചെയ്യും. രാജ്യത്ത് തന്നെ ആദ്യം. ആന്റിബോഡി ചികിത്സയ്ക്കു കേരളം തയ്യാര്‍.

11 APRIL 2020 09:10 PM IST
മലയാളി വാര്‍ത്ത

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാലിന്ന് അതേ ഡോക്ടര്‍ രാജ്യത്താദ്യമായി പ്ലാസ്മ ദാനം ചെയ്യുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കോവിഡ് ഭേദമായ രോഗിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിയില്‍ കുത്തിവെക്കുന്ന ചികിത്സാരീതിയാണിത്. പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത ഡോക്ടര്‍ അനൗദ്യോഗികമായി അറിയിച്ചെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ദാതാവായിരിക്കും ഡോക്ടര്‍. ഡോക്ടറുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതിക്ക് ശേഷമായിരിക്കും ഔദ്യോഗിക നടപടികള്‍.

പഠനത്തിനായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്ക് കഴിഞ്ഞ മാസം 15നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയ 179 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. മാര്‍ച്ച് 26ന് കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തനായി ഡോക്ടര്‍ ആശുപത്രി വിട്ടു. നിലവില്‍ ഹോം ക്വാറന്റൈനില്‍ ആണ് അദ്ദേഹം. ആന്റിബോഡി ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം ലഭിച്ചാല്‍ ശ്രീചിത്രയ്ക്ക് പുറമേ അഞ്ച് ആശുപത്രികള്‍ കൂടി സംസ്ഥാനത്ത് പ്ലാസ്മ ശേഖരണത്തിനു സജ്ജമായുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് ഇതിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇവിടങ്ങളിലെ രക്തബാങ്കുകള്‍ പ്ലാസ്മ ശേഖരണത്തിനായി പ്രയോജനപ്പെടുത്തും.

ന്യൂട്രലൈസേഷന്‍ പരിശോധനയാണ് പ്ലാസ്മ രീതിക്ക് വേണ്ടതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല. ഉയര്‍ന്ന സുരക്ഷാ നിലവാരമുള്ള വൈറോളജി ലാബുകളില്‍ വൈറസ് കള്‍ച്ചര്‍ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാനാകൂ. അതിനാല്‍ ഐജിജി എലൈസ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ജര്‍മനിയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടുവരുന്നത് സാധ്യമല്ലാത്തതിനാല്‍ രാജീവ് ഗാന്ധി സെന്ററില്‍ തന്നെ ഇത് സജ്ജമാക്കും. പ്ലാസ്മ ചികിത്സയ്ക്കായി രോഗം ഭേദമായ 55 കിലോയെങ്കിലും തൂക്കമുള്ള വ്യക്തിയുടെ സമ്മതത്തോടെ 800 മില്ലിലീറ്റര്‍ രക്തമാകും ഒരു തവണ എടുക്കുക. നിശ്ചിത ഇടവേളയില്‍ ഒരാളില്‍ നിന്ന് 2 തവണ രക്തമെടുക്കാനായാല്‍ 8 പേര്‍ക്ക് ഉപകരിക്കുമെന്നാണ് കണക്ക്.

അതേസമയം, രോഗം ഭേദമായവരുടെ ശരീരത്തില്‍ നിന്നുള്ള ആന്റിബോഡി ഉപയോഗിച്ച് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികില്‍സിക്കുന്ന പ്‌ളാസ്മാ തെറപ്പി, രാജ്യത്ത് ആദ്യമായി പരീക്ഷിക്കുന്നത് കേരളത്തിലാണ്. രോഗം ഭേദമായ വ്യക്തിയുടെ ശരീരത്തില്‍ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികില്‍സിക്കുന്ന 'കോണ്‍വലസെന്റ് സെറ' ചികില്‍സാ രീതിയാണ് കടമ്പകള്‍ കടന്ന് പരീക്ഷണഘട്ടത്തിലേക്ക് കടക്കുന്നത്. രോഗം ഭേദപ്പെട്ട ആളുടെ ശരീരത്തിലെ ആന്റിബോഡി അളവ് തൃപ്തികരമെങ്കില്‍ ആ വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെ രക്തത്തില്‍ നിന്ന് പ്‌ളാസ്മ വേര്‍തിരിച്ചെടുക്കും. തുടര്‍ന്ന് രോഗിക്ക് നല്‍കുന്നതാണ് ചികിത്സാരീതി. അടുത്തിടെ, അമേരിക്കയിലും ഈ ചികില്‍സാ രീതിക്ക് തുടക്കമിട്ടിരുന്നു. അതുപോലെ, കോവിഡ് രോഗികളില്‍ ക്യൂബന്‍ മരുന്നായ ഇന്‍ര്‍ഫെറോണ്‍ അല്‍ഫ 2 ബി ഉയോഗിക്കുന്നതിനും ആന്റിബോഡി പരിശോധനയിലൂടെ സമൂഹവ്യാപനം ഉണ്ടോയെന്ന് പഠിക്കുന്നതിനും സംസ്ഥാനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends