Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

'പോട്ടെ പരാതിക്കാരി' എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ.... കേരള പോലീസിനെ കുറിച്ച് വീട്ടമ്മയുടെ കുറിപ്പ്

11 APRIL 2020 10:06 PM IST
മലയാളി വാര്‍ത്ത

വീട്ടിലെ അടുക്കളയില്‍ അടുപ്പ് കത്താതിരുന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അടുപ്പ് കത്താതായത് ലോക് ഡൗണില്‍ ആണങ്കിലോ , വീട്ടിലെ അമ്മ ഓടിയതുതന്നെ. അത്തരത്തില്‍ ഓടിയ ഒരു അമ്മയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീട്ടിലെ ഗ്യാസ് അടുപ്പ് കേടായപ്പോള്‍ സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെക്കുകയാണ് ഒരു വീട്ടമ്മ. സുഗിന ബിജു എന്ന വീട്ടമയുടെ അനുഭവ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ലോക്ഡൗണ്‍ അപാരത…


എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു ഇന്ന്. വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി.
ഈ കണ്ട പ്രായത്തിനിടയ്ക്ക് മൂപ്പര് ആവും വിധം അധ്വാനിച്ചയാളാണ്.എങ്കിലും ഒന്നൂടൊന്നു ഉന്തി തള്ളി നോക്കി, നോ രക്ഷ! ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പുതിയൊരെണ്ണം വാങ്ങാന്‍ തീരുമാനിച്ചു. വീട്ടില്‍ നിന്നും1 ഗങ അപ്പുറത്തുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് വച്ച് പിടിച്ചു. (ഡിയര്‍ കെട്ട്യോന്‍സ്…നടത്തത്തില്‍
ഉടനീളം ' വണ്ടി പഠിക്കെടീ വണ്ടി പഠിക്കെടീ എന്ന താങ്കജുടെ മഹത് വചനീ മനസ്സില്‍ ഇടയ്ക്കിടെ വന്ന് ഹാജര്‍ പറഞ്ഞു … )

കടയില്‍ കയറി സ്റ്റൗ എടുക്കുന്നതിനു മുന്‍പേ, ഹോം ഡെലിവറി ഉണ്ടെന്ന് ഉറപ്പ് വരുത്തി. കൊക്കിലൊതുങ്ങിയ ഒരെണ്ണം സെലക്ട് ചെയ്ത് ബില്ല് പേ ചെയ്തു.. സാധനം കൊണ്ട് വരുന്നതിന് വേണ്ടി വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പോള്‍ ദേ വരുന്നു അടുത്ത പണി… ഞങ്ങളുടെ പ്രദേശത്ത് കോവിഡ് – 19 റിപ്പോര്‍ട്ട് ചെയ്തതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് കൊണ്ട് അവിടേക്ക് വരാന്‍ പോലീസിന്റെ അനുമതി ഇല്ലെന്ന് സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് മാനേജര്‍ പറഞ്ഞു.
കയ്യില്‍ പിടിച്ച് കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പതുക്കെ പദ്ധതി വിട്ടു. മുഖത്തുള്ള ചമ്മല് മാസ്‌കിനുള്ളില്‍ മറച്ച് പിടിച്ച് കൊണ്ട്,കുറച്ചു കഴിഞ്ഞ്
ആരെയെങ്കിലും വിടാമെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

ഇനിയെന്ത് എന് ആലോജിച്ച് റോഡില്‍ കുറ്റി അടിച്ച പോലെ നില്‍ക്കുമ്‌ബോഴാണ്
തൊട്ടു മുന്നിലുള്ള പന്നിയങ്കര ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ കണ്ണുടക്കിയത്.
100 വോള്‍ട്ടിന്റെ ചിരിയും ചിരിച്ചോണ്ട് (മാസ്‌ക് ഉള്ളത് കൊണ്ട് ചിരി അവര്‍ കണ്ടില്ലാട്ടോ!) അങ്ങോട്ട് ചെന്ന് കയറി, വിഷയം അവതരിപ്പിച്ചു. കാര്യങ്ങള്‍ എല്ലാം കേട്ട ശേഷം അവര്‍ രജിസ്റ്ററില്‍ എന്റെ പേരും അഡ്രസ്സും എഴുതി എടുത്തു.
ഇതിനിടയ്ക്കാണ് പുറത്ത് പോയ ഇക സര്‍ തിരിച്ചു വന്നത്. അദ്ദേഹം എന്നോട്
കാര്യങ്ങള്‍ എല്ലാം അന്യേഷിച്ചറിഞ്ഞു. എന്നിട്ട് ഒരു ചെറു ചിരിയോടെ സ്റ്റൗ ഞങ്ങള്‍
എത്തിച്ചു തരാമെന്നും പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി അവരോട് കാര്യം ധരിപ്പിക്കാനും പറഞ്ഞു. അവിടെപ്പോയി ബില്ലിംഗിലുള്ള ആളോട് കര്യം പറഞ്ഞപ്പോള്‍ അയാള്‍ക്ക് അദ്ഭുതം! 'ങേ, പോലീസ് കൊണ്ടു തരാമെന്ന് പറഞ്ഞോ?' ചിരിച്ച് കൊണ്ട് തലയാട്ടി ഞാന്‍ അവിടെ നിന്ന് ഇറങ്ങി.

തിരിച്ച് ഞാന്‍ വീട്ടില്‍ എത്തി സംഭവം വിവരിച്ചപ്പോള്‍ അമ്മയ്ക്കും വിശ്വാസമായില്ല,…. ഞാന്‍ പറ്റിയ്ക്കാന്‍ പറയാന്ന്.. അതിനിടയില്‍ ഇക സര്‍ ന്റെ കോള്‍ വന്നു.അവര്‍ വീടിന്റെ ഇടവഴിയോട് ചേര്‍ന്ന് റോഡില്‍ ഉണ്ടെന്ന്.പെട്ടന്ന് തന്നെ ചെന്നു, വണ്ടിയില്‍ നിന്നും ഒരു സാര്‍ സ്റ്റൗവ്വ് എടുത്ത് തന്നു.. 'പോട്ടെ പരാതിക്കാരി' എന്ന് കളിയായി പറഞ്ഞ് , വണ്ടി സ്റ്റാര്‍ട്ടാക്കുമ്‌ബോള്‍ എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ എന്നും കൂടി പറഞ്ഞാണ് അവര്‍ പോയത്.

സ്‌റ്റേഷനില്‍ നിന്നും അവരോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്‌ബോള്‍ ഒരു പാട്
സന്തോഷം തോന്നിയിരുന്നു.ഒപ്പം അവരെ കുറിച്ചോര്‍ത്ത് അഭിമാനവും..
കേള്‍ക്കുമ്‌ബോള്‍ ചെറിയൊരു കാര്യമായി തോന്നിയേക്കാം, പക്ഷേ ആ ചെറിയൊരു കാര്യത്തിന് അവര്‍ നല്‍കിയ പ്രാധാന്യം ഒരു സാധാരണകാരിയായ എന്നെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല…..

വീണ്ടും പറയട്ടെ, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അതിന്റെ വലിപ്പ ചെറുപ്പം നോക്കാതെ
അത് പരിഹരിയ്ക്കാന്‍ മുന്നിട്ടിറങ്ങുന്ന നിങ്ങളെയോര്‍ത്ത്അഭിമാനം തോന്നുന്നു… സര്‍..

ഒപ്പം ഒരുപാട് സന്തോഷവും…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends