കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയവരുടെ പിതാവിന്

കോഴിക്കോട് ജില്ലയില്‍ പുതുതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയവരുടെ പിതാവിന്. എടച്ചേരി സ്വദേശിയായ 67 കാരനാണ് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇയാളുടെ രണ്ട് മക്കള്‍ മാര്‍ച്ച് 18ന് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സ്രവപരിശോധന നടത്തിയിരുന്നില്ലെന്ന് ഡിഎംഒ ഡോ.വി ജയശ്രീ പറഞ്ഞു. ജില്ലയില്‍ രോഗവാഹകരില്‍ നിന്ന് രോഗം പകരുന്ന ആദ്യത്തെ കേസാണിത്. അതേ സമയം മക്കളില്‍ നിന്നാണ് പിതാവിന് രോഗം പകര്‍ന്നത് എന്ന് തെളിയിക്കേണ്ടതുണ്ടെന്നും ഡിഎംഒ പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് പിതാവിനെ ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഏപ്രില്‍ 10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം അയച്ച സാംപിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുന്ന കുടുംബാംഗങ്ങളെ കൂടി കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha





















