ക്രഷ് ജീവനക്കാര്‍ക്ക് ആശ്വാസം... സംസ്ഥാനത്തെ ക്രഷുകള്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 10.35 കോടി രൂപ

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 484 ക്രഷുകളുടെ പ്രവര്‍ത്തനത്തിനും ജീവനക്കാരുടെ ഹോണറേറിയത്തിനുമായി 10.35 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംഘടിത, അസംഘടിത മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകല്‍ സമയങ്ങളില്‍ സുരക്ഷിതമായി പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ 60: 30: 10 രീതിയില്‍ കേന്ദ്ര സംസ്ഥാന എന്‍.ജി.ഒ. വിഹിതം അനുസരിച്ചാണ് ക്രഷുകളുടെ പ്രവര്‍ത്തനം. ഇതനുസരിച്ച് കുടിശികയടക്കമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















