ലോക്ക്ഡൗണില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ബൈക്കുമായി കറങ്ങാനിറങ്ങി... പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം യുവാക്കള്‍ക്കെതിരെ കേസ്

കോവിഡ് 19 ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇടുക്കി രാമക്കല്‍മേട്ടിലാണ് ഏഴോളം പേര്‍ വിലക്ക് ലംഘിച്ചെത്തിയത്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. ഇവരുടെ ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ യുവാക്കള്‍ കൂട്ടമായി എങ്ങനെ ചേമ്പളത്ത് എത്തി എന്ന് പരിശോധിക്കുകയാണ് പൊലീസ്.
തൊടുപുഴ സ്വദേശികളായ ബിപിന്‍, ടോം, അരുണ്‍, ജിതിന്‍, അമല്‍, അഫ്‌സല്‍, ചേമ്ബളം സ്വദേശി അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി തൊടുപുഴയില്‍ നിന്ന് ചേമ്ബളത്തെത്തിയ യുവാക്കള്‍ വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടില്‍ കറങ്ങി നടക്കുകയായിരുന്നു. ഇതുവഴി പട്രോളിങ്ങിന് വന്ന പൊലീസ് ചോദിച്ചപ്പോള്‍ കുരിശുമല കയറാനെത്തിയതാണെന്ന് കള്ളം പറഞ്ഞു.
വിശദാംശങ്ങള്‍ തേടിയപ്പോള്‍ തെറ്റായ അഡ്രസ് പറഞ്ഞ് പൊലീസിനെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവാക്കളുടെ കള്ളി പൊളിഞ്ഞു. ഇതോടെ ഇവരെ നെടുങ്കണ്ടം സ്‌റ്റേഷനിലെത്തിച്ച് കേസെടുക്കുകയയിരുന്നു.
https://www.facebook.com/Malayalivartha





















