ലോക്ക് ഡൗണില്‍ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കി സര്‍ക്കാര്‍; അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാരുടെ ശമ്ബളം മുടങ്ങരുത്

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാനാവാതെ ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തെ സര്‍വകലാശാലകള്‍, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍, സര്‍ക്കാര്‍എയ്ഡഡ് പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാരുടെ ശമ്ബളം മുടങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതീവ ഗൗരവമുള്ള കാര്യമാണിത്. ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ ശമ്ബളം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സ്‌കൂളുകളിലേക്കുള്ള ഫീസ് വാങ്ങല്‍ പ്രശ്‌നം നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. കോവിഡ് കാലം കഴിഞ്ഞതിനു ശേഷം അത്തരം കാര്യങ്ങള്‍ ആലോചിക്കാവുന്നതാണെന്ന് പലവട്ടം പറഞ്ഞതാണ്. ഒന്നുകൂടി വ്യക്തമാക്കുകയാണ്. ഇപ്പോള്‍ ഫീസ് വാങ്ങേണ്ടതില്ല മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha





















