നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീട് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി നടത്തി വന്ന നിരാഹാരം അവസാനിപ്പിച്ചു

പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീട് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി നിരാഹാരസമരം അവസാനിപ്പിച്ചു. കേസ് അന്വേഷണ ചുമതല അടൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി നിരാഹാരസമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥിനിയുടെ അമ്മയുടെ മൊഴി മാറ്റിയ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് രാവിലെയാണ് വിദ്യാര്‍ഥിനി നിരാഹാര സമരം ആരംഭിച്ചത്. കോയമ്ബത്തൂരില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രണത്തില്‍ പ്രതികളായ മൂന്നുപേരെക്കൂടി പൊലീസ് ഇന്ന് അറസ്റ്റുചെയ്തു. പ്രതികള്‍ക്കെതിരെ തണ്ണിത്തോട് പൊലീസ് മൃദുസമീപനം തുടരുന്ന സാഹചര്യത്തിലായിരുന്നു വിദ്യാര്‍ഥിനി സമരം ആരംഭിച്ചത്. മാതാവിന്റെ മൊഴി മാറ്റിയെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും പെണ്‍കുട്ടി ആവശ്യപ്പട്ടു. ഈസാഹചര്യത്തിലാണ് തണ്ണിത്തോട് പൊലീസില്‍ നിന്ന് കേസ് അന്വേഷണചുമതല അടൂര്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയത്. വീടാക്രമിച്ച പ്രതികള്‍ക്ക് സി.പി.എം ബന്ധം ഉണ്ടന്നുബോധ്യപ്പെട്ടതോടെ പാര്‍ട്ടി കേസില്‍ ഉള്‍പ്പെട്ട ആറുപേരെയും സസ്‌പെന്‍ഡു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















