ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം 2.30 മുതല്‍ 3 വരെ... ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതിയില്ല

കോവിഡ് 19 പ്രതിരോധ പശ്ചാത്തലത്തില്‍ ഇത്തവണ ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം വെറും ചടങ്ങുമാത്രമായി നടത്തുമെന്ന് ദേവസ്വം ചെയര്‍മാന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ 3 വരെയുള്ള സമയത്ത് വിഷുക്കണി ദര്‍ശനമുണ്ടാകും. എന്നാല്‍ വിഷുക്കണി ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതിയില്ല.തിങ്കളാഴ്ച രാത്രി ത്രിപ്പുകയ്ക്കു ശേഷം ചുമതലയിലുള്ള ശാന്തിയേറ്റ കീഴ്ശാന്തി നമ്ബൂതിരി ശ്രീലകത്ത് വിഷുക്കണി ഒരുക്കും. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തില്‍ ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്ബും ഉരുളിയില്‍ ഉണക്കലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാല്‍ക്കണ്ണാടി, നന്ത്യാര്‍വട്ടം, കണിക്കൊന്ന, സ്വര്‍ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയാണ് കണിക്കോപ്പുകള്‍. മേല്‍ശാന്തി സുമേഷ് നമ്ബൂതിരിയാണ് പുലര്‍ച്ചെ 2.15ന് ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാണുക. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്ബര്യ പ്രവൃത്തിക്കാരും ഉദ്യോഗസ്ഥരും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാകൂ. വിഷു നമസ്‌കാര സദ്യ ഇത്തവണ ആഘോഷമില്ലാതെ രണ്ട് പേര്‍ക്ക് മാത്രം ഇലയിട്ട് വിളമ്ബി നടത്തുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസും അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിറും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















