Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ നയതീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നു ഹൈക്കോടതി

12 APRIL 2020 05:52 AM IST
മലയാളി വാര്‍ത്ത

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു മൂലം യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നയതീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നു ഹൈക്കോടതി. ഹര്‍ജിയില്‍ ഉന്നയിക്കുന്ന ഗൗരവമേറിയ വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കണം.

മെഡിക്കല്‍ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഇവരെ കൊണ്ടുവരുന്ന കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എന്തെങ്കിലും ക്രമീകരണം നടത്തിയിട്ടുണ്ടോ എന്നു സംസ്ഥാന സര്‍ക്കാരും അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

ദുബായിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പ്രവാസി വ്യവസായി അഫി ഉദിന്നൂര്‍ പക്രുമേഡ് എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേസ് 17-ലേക്കു മാറ്റി. കോവിഡ് ഭീഷണി നേരിടാന്‍ സംസ്ഥാനം മികച്ച പ്രയത്‌നമാണു നടത്തുന്നതെന്നും ലോകത്തിനു തന്നെ അതു മാതൃകയാണെന്നും ഡിവിഷന്‍ ബെഞ്ച് വാദത്തിനിടെ പരാമര്‍ശിച്ചു.

പ്രവാസികള്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനം കൂടുതല്‍ ജാഗ്രത കാട്ടണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ടൂറിസ്റ്റ്, ട്രാന്‍സിറ്റ് വീസ കാലാവധി കഴിഞ്ഞവരും അടിയന്തര ചികിത്സ വേണ്ടവരും ജോലിയും ശമ്പളവുമില്ലാതെ വലയുന്നവരും ഉള്‍പ്പെടെ യാത്രാ വിലക്കിനെത്തുടര്‍ന്നു യുഎഇയില്‍ കുടുങ്ങിയെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. വിമാന സര്‍വീസിനു തയാറാണെങ്കിലും കേന്ദ്രാനുമതി കിട്ടുന്നില്ലെന്നാണ് ആക്ഷേപം.

അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രവാസി സെല്ലിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ക്ഷേമകാര്യത്തില്‍ നടപടിയാവശ്യപ്പെട്ടു മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിനു കത്തെഴുതിയിരുന്നുവെന്നും അറിയിച്ചു.

ലേബര്‍ ക്യാംപുകളിലെ സ്ഥിതി ഗുരുതരമാണെന്നു കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ എത്രയും വേഗമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെടുക്കണമെന്നു കേരള എംപിമാര്‍ ആവശ്യപ്പെട്ടു. വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കാതെ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.

അടൂര്‍ പ്രകാശ്, പ്രവാസിസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. പലയിടത്തും ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. മൊള്‍ഡോവ, കരീബിയന്‍ ദ്വീപ സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയവരുടെ കാര്യം നേരത്തേ തന്നെ വിദേശകാര്യ മന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് കെ. മുരളീധരനും പ്രധാനമന്ത്രിക്കു കത്തയച്ചു. തിരിച്ചെത്തുന്നവര്‍ക്കു നാട്ടില്‍ ക്വാറന്റീന്‍ സൗകര്യങ്ങളൊരുക്കാന്‍ മുഖ്യമന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കണമെന്നും പറഞ്ഞു.

പ്രവാസികള്‍ക്കു പ്രത്യേക വിമാനം ലഭ്യമാക്കാമെന്നു യുഎഇയും കുവൈത്തും അറിയിച്ച സാഹചര്യത്തില്‍ തുടര്‍നടപടിയെടുക്കണമെന്ന് കെ. സുധാകരന്‍ എംപി വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി സംഘടനാ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഏകോപന സമിതിയെ അടിയന്തരമായി നിയോഗിച്ചു പ്രവാസികള്‍ക്കു മെച്ചപ്പെട്ട ചികിത്സയും സുരക്ഷയും ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ടു. മലയാളികളുടെ ആശുപത്രികളെ ഉള്‍പ്പെടുത്താനും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകരെ രംഗത്തിറക്കാനും ഇതിലൂടെ സാധിക്കും. ക്വാറന്റീന്‍ സൗകര്യങ്ങള്‍ക്കും സൗജന്യ ചികിത്സയ്ക്കും ഈ സമിതി മേല്‍നോട്ടം നടത്തണം.

ട്രാന്‍സിറ്റ് യാത്രക്കാര്‍, സ്ത്രീകള്‍, പ്രായമായവര്‍,വിസിറ്റിങ് വീസയില്‍ പോയി കുടുങ്ങിപ്പോയവര്‍, ആരോഗ്യ കാരണങ്ങളാല്‍ മടങ്ങുന്നവര്‍, ജോലി നഷ്ടപ്പെട്ടു മടങ്ങുന്നവര്‍ എന്നിവര്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ യാത്ര ചെയ്യാന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു പേരു റജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടന്‍ മടക്കിക്കൊണ്ടുവരാന്‍ നടപടി തേടി എം.കെ. രാഘവന്‍ എംപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും മറ്റും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. അടിയന്തരമായി എത്തിക്കേണ്ടവരുടെ പട്ടിക തയാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വിമാന വിലക്ക് നിയന്ത്രിതമായി ഒഴിവാക്കണമെന്നും എ. കാര്‍ത്തിക് മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രൂക്ഷമാകുന്നുവെന്നും അടിയന്തര നടപടികളെടുക്കണമെന്നും അഭ്യര്‍ഥിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കു കത്ത് നല്‍കി. ലേബര്‍ ക്യാംപുകളിലെ ഇന്ത്യക്കാര്‍ ഭക്ഷണവും വെള്ളവും, മരുന്നുമില്ലാതെ നട്ടം തിരിയുന്നു. പ്രവാസികളെ നാട്ടിലെത്തിക്കണം. അവര്‍ക്കു വേണ്ട ക്വാറന്റീന്‍ സൗകര്യങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ഒരുക്കണം. അവര്‍ക്കായി സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രവാസി സമൂഹത്തെ സംരക്ഷിക്കാന്‍ കാര്യമായ ഇടപെടലുകള്‍ക്കു തുനിയാത്ത കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മാപ്പര്‍ഹിക്കാത്ത അനാസ്ഥയാണു കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends